മലയാള സിനിമയിലെ താരമൂല്യമുള്ള നായിക നടിമാരിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് പാർവതി തിരുവോത്തിന്റെ സ്ഥാനം. വളരെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ പാർവ്വതിയെ പോലെ മികവുള്ള ഒരു താരം മലയാളത്തിൽ കുറവാണെന്ന് നിസ്സംശയം പറയാം. താരത്തിന്റ ഓരോ പുതിയ ചിത്രങ്ങൾക്കും അതിന്റെ പ്രഖ്യാപനങ്ങൾക്കും വലിയ പ്രാധാന്യം ലഭിക്കുന്നതിനുള്ള കാരണവും ഇത് തന്നെയാണ്. ഇപ്പോഴിതാ അത്തരത്തിൽ വളരെ വെല്ലുവിളികൾ നിറഞ്ഞ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് പാർവതി തുറന്നു പറഞ്ഞിരിക്കുകയാണ്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് പാർവതി തന്റെ സ്വപ്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. മലയാള സാഹിത്യ മേഖലയിലും സാംസ്കാരിക മേഖലയിലും വിപ്ലവകരമായ ഇടപെടൽ നടത്തിയ മാധവിക്കുട്ടിയായി അഭിനയിക്കാൻ വലിയ ആഗ്രഹമുണ്ടെന്ന് പാർവതി പറയുന്നു.
എന്നാൽ വെറും ഒരു ആഗ്രഹമായി മാത്രമല്ല പാർവ്വതിയുടെ അഭിപ്രായപ്രകടനം. മാധവിക്കുട്ടിയുടെ ക്യാരക്ടർ സത്യസന്ധമായ രീതിയിൽ അവതരിപ്പിക്കണമെന്നുണ്ട്. സത്യസന്ധമെന്നത് ഞാൻ അടിവരയിട്ടു പറയുന്നു. ഇതാണ് പാർവ്വതിയുടെ ആഗ്രഹം. മാധവിക്കുട്ടി എഴുതിയ പുസ്തകങ്ങൾ വായിച്ചു മാത്രമാണ് അവരെ അറിഞ്ഞിട്ടുള്ളത് അതുകൊണ്ടുതന്നെ അവരോട് കാണിക്കേണ്ട ഏറ്റവും വലിയ ആദരവ് അവരുടെ ജീവിതത്തെ വിവാദകരമാക്കാതിരിക്കുകയാണെന്നും താൻ വിശ്വസിക്കുന്നുവെന്ന് പാർവതി പറയുന്നു. അവരുടെ ശരിയായ വ്യക്തിത്വം അവതരിപ്പിക്കുക എന്നതൊരു സ്വപ്നം തന്നെയാണെന്നു പാര്വ്വതി തുറന്നു പറയുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.