മലയാള സിനിമയിൽ ഏറെ ശ്രദ്ധേയരായ നടിമാരാണ് പാർവതിയും അപർണയും, ദുൽഖർ നായകനായിയെത്തിയ ‘ചാർളി’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചു അഭിനയിച്ചിരുന്നു. മഴയത്ത് എന്ന ചിത്രത്തിലാണ് അപർണ അവസാനമായി അഭിനയിച്ചത്, കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലുമാണ് പാർവതി അവസാനമായി അഭിനയിച്ചിരിക്കുന്നത്. ഇരുവരും മഴവിൽ മനോരമയുടെ നക്ഷത്ര തിളക്കം എന്ന പരിപാടിയിൽ അതിഥികളായി എത്തിയിരുന്നു. പരിപാടിയിൽ താരങ്ങൾക്ക് ഒരുപാട് ടാസ്‌ക്കുകൾ നൽകിയിരുന്നു, മറ്റ് താരങ്ങളെ പുകഴ്ത്തി പറയണം എന്ന റൗണ്ടിൽ പാർവതിക്ക് ദുൽഖറിനെയും അപർണയ്ക്ക് മമ്മൂട്ടിയെയും ലഭിക്കുകയുണ്ടായി. ഇരുവരും മമ്മൂട്ടിയെയും ദുൽഖറിനേയും കുറിച്ച് പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഞാൻ എന്ന ഭാവമില്ലാത്ത വ്യക്തിയാണ് ദുൽഖറെന്ന് പാർവതി വ്യക്തമാക്കി. സ്റ്റാറായി കഴിഞ്ഞാൽ സാധാരണ നടന്മാർക്ക് ഉണ്ടാവുന്ന ജാഡയൊന്നും ദുൽഖറിന് ഇല്ലെന്നും വളരെ ലൈറ്റ് ഹാർട്ടഡ് ആയിട്ടുള്ള വ്യക്തിയുമാണന്ന് കൂട്ടിച്ചേർത്തു. ബാംഗ്ലൂർ ഡേയ്സ് സെറ്റിൽ യാതൊരു ടെൻഷൻ ഇല്ലാതെ ദുൽഖർ കളിച്ചും ചിരിച്ചും നടന്നത് ഇന്നും ഓർക്കുന്നുണ്ടന്ന് പാർവതി അഭിപ്രായപ്പെട്ടു. അടുത്തിടെ നടന്ന ഒരു സ്റ്റേജ് ഷോയിൽ അസ്വസ്ഥമാക്കിയ ചില കാര്യങ്ങൾ നടന്നപ്പോൾ തന്നെ കൂളാക്കിയത് ദുൽഖർ ആണെന്ന് താരം വ്യക്തമാക്കി. ഇതിലും രസകരമായ കാര്യങ്ങളാണ് മമ്മൂട്ടിയെ കുറിച്ചു അപർണ പറഞ്ഞത്. മമ്മൂട്ടിയോടൊപ്പം മുന്നറിയിപ്പിൽ അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാന്നെന്ന് അപർണ വ്യക്തമാക്കി. വളരെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്ന് താരം പറയുകയുണ്ടായി. മമ്മൂക്കയ്ക്ക് പകരം ദുൽഖറിന്റെ അച്ഛനായിട്ടാണ് താൻ അദ്ദേഹത്തെ കണ്ടതെന്ന് അപർണ സൂചിപ്പിക്കുകയുണ്ടായി. ഇത്രെയും കൂളായിട്ടുള്ള ഒരു വ്യക്തിയെ താൻ കണ്ടിട്ടില്ലെന്നും എപ്പോഴും സെറ്റിൽ ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ടെൻഷൻ അടിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് പൂർണ പിന്തുണയുമായി അദ്ദേഹം എപ്പോഴും ഉണ്ടായിരുവെന്നും കൂട്ടിച്ചേർത്തു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.