[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ പാർവ്വതി ഉണ്ടാകുമോ; മറുപടി നൽകി താരം..!

ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് പാർവ്വതി തിരുവോത്. അതോടൊപ്പം സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മറ്റും വളരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന പാർവതി സോഷ്യൽ മീഡിയയിലും സജീവമാണ്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയും ആയി അത്ര നല്ല ബന്ധത്തിലല്ല പാർവതി. ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് അമ്മയിൽ നിന്ന് രാജി വെച്ച ഈ നടി, മലയാളത്തിലെ വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ വിമൻ ഇൻ സിനിമാ കലക്ട്ടീവിലെ പ്രധാന അംഗം കൂടിയാണ്. പലപ്പോഴായി അമ്മക്ക് എതിരെ ആഞ്ഞടിച്ചു കൊണ്ട് സംസാരിക്കുന്ന പാർവതിയെ നമ്മുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അമ്മ സംഘടന നിർമ്മിക്കാൻ പോകുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ പാർവതി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് ഈ നടി.

അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ താൻ ഒരിക്കലും ഭാഗമാവില്ല എന്നും, തന്നെ ക്ഷണിച്ചാൽ പോലും അതിൽ അഭിനയിക്കില്ല എന്നുമാണ് പാർവതി വ്യക്തമാക്കുന്നത്. നേരത്തെ ടി കെ രാജീവ് കുമാർ രചിച്ചു പ്രിയദർശൻ ആണ് അമ്മ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ തിരക്ക് മൂലം പ്രിയദർശൻ പിന്മാറുകയാണ് ഉണ്ടായത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വൈശാഖ് ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ഉദയ കൃഷ്ണ രചിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും. മോഹൻലാൽ, മമ്മൂട്ടി എന്നിവർ ആയിരിക്കും ഈ ചിത്രത്തിലെ നായകന്മാർ എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തുന്ന പുഴു എന്ന ചിത്രത്തിലാണ് പാർവതി ഇനി അഭിനയിക്കാൻ പോകുന്നത്.

webdesk

Recent Posts

നവ്യ നായരും സൗബിനും പോലീസ് വേഷത്തിൽ. “പാതിരാത്രി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…

1 day ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…

2 days ago

‘ആശാൻ’ : സിനിമയ്ക്കുള്ളിലെ സിനിമയുമായി ജോൺപോള്‍ ജോര്‍ജ്ജ്

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…

4 days ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

5 days ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

6 days ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

6 days ago

This website uses cookies.