മധുരനാരങ്ങ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ പാർവതി രതീഷ് വിവാഹിതയായി.90കളിൽ വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായ രതീഷിന്റെ മകളാണ് പാർവതി.
ദുബായിയിൽ എമിറേറ്റ്സ് ബാങ്കിൽ ഉദ്യോഗസ്ഥനായ മിലുവാണ് വരൻ. കോഴിക്കോട് ആശീർവാദ് ലോൺസിൽ നടന്ന വിവാഹചടങ്ങിൽ സിനിമാമേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.ഇന്ന് രാവിലെ 10 നും 10.50 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടന്ന ചടങ്ങിൽ നിരവധി സിനിമാപ്രവർത്തകർ ആണ് പങ്കെടുത്തത്. നിർമാതാവായ സുരേഷ് കുമാറും മേനക സുരേഷും രക്ഷിതാക്കളായി നിന്ന് കൊണ്ടാണ് ചടങ്ങ് നിയന്ത്രിച്ചത്. വരൻ മിലുവിന് പാർവതിയുടെ കൈ പിടിച്ചേല്പിച്ചത് സുരേഷ് കുമാറാണ്.
ചടങ്ങിൽ പങ്കെടുക്കാൻ നടൻ സുരേഷ് ഗോപി കുടുംബസമേതം എത്തിയിരുന്നു. ജലജ, വിധുബാല, സുരാജ് വെഞ്ഞാറംമൂട്, സുധീഷ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി സിനിമമേഖലയിലെ നിരവധി പേരാണ് വധു വരന്‍മാര്‍ക്ക് ആശംസ അര്‍പ്പിയ്ക്കാന്‍ എത്തിയത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.