യുവ താരം നിവിൻ പോളിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ശ്യാമ പ്രസാദ് ഒരുക്കിയ ഹേ ജൂഡ് കഴിഞ്ഞ വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തി. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ നേടിക്കൊണ്ടാണ് ഈ ചിത്രം ഇപ്പോൾ മുന്നേറുന്നത്. അതോടൊപ്പം സിനിമാ മേഖലയിൽ നിന്നുള്ളവരും ഈ ചിത്രത്തെ പ്രശംസിച്ചു മുന്നോട്ടു വന്നിട്ടുണ്ട്. ഈ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ നടി പാർവതിയും ഹേ ജൂഡ് കണ്ടതിനു ശേഷം ചിത്രത്തെ ഒരുപാട് പ്രശംസിച്ചു. വളരെ സ്വീറ്റ് ആയ വളരെ അധികം എൻജോയ് ചെയ്യാൻ പറ്റുന്ന ചിത്രമാണ് ഹേ ജൂഡ് എന്ന് പാർവതി അഭിപ്രായപ്പെട്ടു. ശ്യാമ പ്രസാദ് സാറിന്റെ എല്ലാ ചിത്രങ്ങളും താൻ എന്ജോയ് ചെയ്തിട്ടുണ്ടെന്നു പറഞ്ഞ പാർവതി, ഈ ചിത്രം വളരെ വ്യത്യസ്തമാണെന്നും പ്രതികരിച്ചു.
അഭിനേതാക്കളിൽ നിന്ന് അവരുടെ ബെസ്റ്റ് പെർഫോമൻസ് എടുക്കാനുള്ള കഴിവുള്ള സംവിധായകനാണ് ശ്യാമ പ്രസാദ് എന്നും , ഹേ ജൂഡിലും അദ്ദേഹം അത് ചെയ്തിട്ടുണ്ടെന്നും പാർവതി പറയുന്നു. ജൂഡ് ആയി നിവിൻ പോളി മികച്ച അഭിനയം കാഴ്ച വെച്ചപ്പോൾ തൃഷയും തന്റെ കഥാപാത്രം ഭംഗിയായി ചെയ്തു എന്ന് പാർവതി പറഞ്ഞു. ഇത് കൂടാതെ സിദ്ദിഖ്, വിജയ് മേനോൻ, നീന കുറുപ്പ് എന്നിവരേയും പാർവതി പ്രശംസിച്ചു. ഈ ചിത്രത്തിലെ ഓരോ ചെറിയ കഥാപാത്രവും ഈ സിനിമാ കഴിഞ്ഞിറങ്ങുമ്പോഴും നമ്മുടെ കൂടെ ഉണ്ടാകുമെന്നും ഇത്തരത്തിലുള്ള കൂടുതൽ നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകണം എന്നും പാർവതി പറയുന്നു. നിർമ്മൽ സഹദേവ്, ജോർജ് കൊണാട്ട് എന്നിവർ ചേർന്നാണ് ഹേ ജൂഡ് രചിച്ചിരിക്കുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.