നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രം ഗംഭീര വിജയം നേടി മുന്നേറുകയാണ്. പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ മികച്ച അഭിപ്രായം പറയുന്ന ഈ ചിത്രത്തിൽ പാർവതി ആണ് കേന്ദ്ര കഥാപാത്രമായ പല്ലവിക്ക് ജീവൻ നൽകിയിരിക്കുന്നത്. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ആസിഫ് അലി, ടോവിനോ തോമസ്, സിദ്ദിഖ്, പ്രേം പ്രകാശ്, പ്രതാപ് പോത്തൻ, അനാർക്കലി മരക്കാർ എന്നിവരും അഭിനയിച്ചിരിക്കുന്നു. ആസിഡ് ആക്രമണത്തിന് വിധേയയായ പെൺകുട്ടിയായി അവിസ്മരണീയ പ്രകടനമാണ് പാർവതി ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. പാർവതിയുടെ കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രകടനത്തിന് പ്രശംസയുമായി ഒട്ടേറെ പേര് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൽ പാർവതിയുടെ അച്ഛൻ വേഷം ചെയ്ത നടൻ സിദ്ദിഖ് ആണ് പാർവതിക്ക് പ്രശംസയുമായി എത്തിയിരിക്കുന്നത്.
ഉയരെയിലെ പല്ലവി എന്ന കഥാപാത്രത്തിനായി പാര്‍വതി നടത്തിയ അര്‍പ്പണമനോഭാവം കണ്ട് ഞെട്ടിപ്പോയെന്നാണ് സിദ്ദിഖ് പറയുന്നത്. പാര്‍വതിയുടെ അര്‍പ്പണ മനോഭാവത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും പാര്‍വതിയുടെ പ്രായം വെച്ച് നോക്കുമ്പോൾ ആ ഡെഡിക്കേഷന്‍ എത്രയോ വലുതാണെന്നും സിദ്ദിഖ് പറയുന്നു. മലയാളം കണ്ട ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ ആണ് പാർവതിക്ക് സ്ഥാനം എന്നും സിദ്ദിഖ് അഭിപ്രായപ്പെടുന്നു. പി വി ഗംഗാധരന്റെ മക്കൾ ആയ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവർ ചേർന്ന് രൂപം നൽകിയ എസ് ക്യൂബ് ഫിലിമ്സിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ അടക്കം ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരുന്നു.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.