[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എം.എല്‍.എ ആണെങ്കിലും വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് വേണം, പൗരന്‍ എന്ന ഉത്തരവാദിത്തം പോലും കാണിക്കുന്നില്ലെന്ന് പാര്‍വതി

അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ നടിക്കെതിരെയായുള്ള പരാമർശം ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ചിരുന്നു. ഇടവേള ബാബു നടിയെ മരിച്ച വ്യക്തിയുമായി താരതമ്യം ചെയ്തു എന്ന് പറഞ്ഞു പാർവതി പരസ്യമായി വിമർശിക്കുകയും അമ്മയിൽ നിന്ന് രാജിവെക്കുകയുണ്ടായി. ജനറൽ സെക്രട്ടറിയോടും രാജി വെക്കാൻ താരം ആവശ്യപ്പെട്ടിരുന്നു. എം.എൽ.എ യും അമ്മ സംഘടനയിലെ അംഗമവുമായ ഗണേഷ് കുമാറിന്റെ പ്രസ്താവന വീണ്ടും വിവാദങ്ങൾ സൃഷ്ട്ടിക്കുകയായിരുന്നു. കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ എന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രസ്താവന. പാർവതിയെ അധിക്ഷേപിക്കുന്ന അഭിപ്രായമാണ് ഗണേഷ് കുമാർ പറഞ്ഞെതെന്ന് പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. എം.എല്‍.എ. ആണെങ്കിലും വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് വേണമെന്ന് പറഞ്ഞുകൊണ്ട് നടി പാര്‍വതി രംഗത്ത് എത്തിയിരിക്കുകയാണ്. മീഡിയവണ്‍ ചാനലിലെ ചര്‍ച്ചയ്ക്കിടെ ആയിരുന്നു പാര്‍വതിയുടെ പരാമര്‍ശം.

പൊതു സമൂഹത്തെ പ്രതിനിധികരിക്കുന്ന വ്യക്തിയാണ് എൽ.എൽ.എ യെന്നും താൻ രാജി വെച്ചു പോയത് ടി.ആർ.പി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാൻ വേണ്ടിയാണെനാണ് എം.എൽ.എ ഗണേഷ് കുമാർ പറഞ്ഞതെന്ന് പാർവതി ചൂണ്ടിക്കാട്ടി. അമ്മ എന്ന് പറയുന്നത് തനിക്ക് ഒരു അസോസിയേഷൻ മാത്രം ആണെന്നും ഒരു അസോസിയേഷൻ എന്ന് പറയുമ്പോൾ ഒരു ബഹുമാനം ഉണ്ടെന്ന് പാർവതി വ്യക്തമാക്കി. ഒരു അസോസിയേഷന്‍ ചെയ്യേണ്ട ഉത്തരവാദിത്തം തലപ്പത്ത് നില്‍ക്കുന്ന ആളുകൾക്ക് പവറിന് ഒപ്പം വരുന്നതാണെന്ന് താരം പറയുകയുണ്ടായി. ഒരു പൗരന്‍ എന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്ത ബോധം പോലും ചിലർ കാണിക്കുന്നില്ലയെന്നും എം.എല്‍.എ. എന്ന രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍ കൂടെ, അവരുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് സംസാരിക്കണം എന്നാണ് തനിക്ക് അവരോട് പറയാനുളളത് എന്ന് പാർവതി കൂട്ടിച്ചേർത്തു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.