[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അമ്മ സംഘടനക്കെതിരെ വീണ്ടും പാർവതി; തന്നെ ബാത്റൂം പാർവതിയാക്കി എന്ന് താരം

താര സംഘടനയായ അമ്മക്കെതിരെ നിരന്തര ആരോപണവുമായി രംഗത്ത് വരുന്നവരിൽ പ്രധാനിയാണ് സിനിമയിലെ വനിതാ സംഘടനയുടെ പ്രധാന വക്താവും പ്രശസ്ത നടിയുമായ പാർവതി തിരുവോത്. ദിലീപ് വിഷയത്തിലും മറ്റു പല കാര്യങ്ങളിലും അമ്മയുടെ നിലപാടുകളുമായി യോജിക്കാതെയും മറ്റും പരസ്യമായി പാർവതി നടത്തിയ പല പരാമർശങ്ങളും വലിയ വിവാദങ്ങൾക്കു വഴി വെച്ചിട്ടുണ്ട്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് ആയതിനു ശേഷം ഇവരെല്ലാമായി ചർച്ചകൾ വെക്കുകയും കാര്യങ്ങൾ രമ്യതയിലാക്കി മുന്നോട്ടു കൊണ്ട് പോകാൻ മുൻകൈയെടുക്കുകയും ചെയ്തിരുന്നു എങ്കിലും വനിതാ സംഘടനാ പല വിഷയത്തിലും അമ്മയുമായി പോരിൽ തന്നെയാണ്. ഇപ്പോഴിതാ പാർവതിയുടെ പുതിയ തുറന്നു പറച്ചിലും അമ്മ സംഘടനക്ക് എതിരാണ് എന്ന് മാത്രമല്ല താൻ ഇനിയും ഇത്തരം കാര്യങ്ങളിൽ ശബ്ദമുയർത്തുമെന്ന നിലപാടിലാണ് പാർവതി. 2014ൽ അമ്മയുടെ മീറ്റിംഗിൽ സിനിമാ സെറ്റുകളിലെ സാനിട്ടേഷനെ കുറിച്ച് സംസാരിച്ചതിന്റെ പേരിൽ എല്ലാവരുംകൂടി തന്നെ ബാത്ത് റൂം പാർവതിയാക്കിയെന്നാണ് ഈ നടി പറയുന്നത്.

അത്തരത്തിലൊരു ഇരട്ടപ്പേര് തനിക്ക് വീണത് സത്യങ്ങൾ തുറഞ്ഞു പറഞ്ഞത് കൊണ്ടാണെന്നും പാർവതി സൂചിപ്പിക്കുന്നു. കേരള കൗമുദി ഫ്ളാഷ് മൂവീസിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പാർവതി ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. അഭിമുഖത്തിൽ പാർവതി പറയുന്ന വാക്കുകൾ ഇപ്രകാരം, “കാലാകാലങ്ങളായി ചില ശീലങ്ങൾ നമ്മൾ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങൾ. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു ഇൻഡസ്‌ട്രിയിൽ ഇതെല്ലാം നിയമം മൂലം തടയേണ്ടതാണ്. അതുപോലെ സാനിട്ടേഷൻ പ്രശ്‌നങ്ങൾ. 2014ൽ ഇതേക്കുറിച്ച് എ.എം.എം.എയുടെ മീറ്റിംഗിൽ സംസാരിച്ചപ്പോൾ എനിക്ക് ബാത്‌റൂം പാർവതി എന്ന ഇരട്ടപ്പേര് വീണു. ഞാനത് ശ്രദ്ധിച്ചില്ല. പക്ഷേ ഇപ്പോൾ ഒരു സെറ്റിൽ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ട്. ഇത്തരം ചർച്ചകൾക്ക് വഴി തുറക്കുകയാണ് ഡബ്ല്യു.സി.സി ചെയ്യുന്നത്. ഇനിയും എ.എം.എം.എയുടെ ജനറൽ ബോഡിയിൽ പോയി സംസാരിക്കും. പിന്നാലെ വരുന്ന കുട്ടികൾക്ക് ഇതിന് വേണ്ടി പോരാടേണ്ടി വരരുത്.”

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

4 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

6 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

3 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.