മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത പരോൾ എന്ന് പറയാം. ഈ മാസം മുപ്പതിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ദിവസങ്ങൾക്കു മുന്നേ പുറത്തിറങ്ങുകയും മികച്ച പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. സഖാവ് അലക്സ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഡിജിറ്റൽ ഫ്ലിപ്പും ഇപ്പോൾ ട്രെയ്‌ലറും സൂചിപ്പിക്കുന്ന കാര്യം എന്തെന്നാൽ , പരോൾ എന്ന ഈ ചിത്രം കുടുംബ പ്രേക്ഷകർക്കും ആരാധകർക്കും ഒരേ പോലെ സ്വീകാര്യമാകുന്ന തരത്തിലുള്ള ഒരു ചിത്രമാണെന്നാണ്.
വൈകാരിക മുഹൂർത്തങ്ങളും കുടുംബ ബന്ധങ്ങളുടെ ആഴവും ആവിഷ്ക്കരിക്കുന്നതിനൊപ്പം തന്നെ ശ്കതമായ രീതിയിൽ രാഷ്ട്രീയവും അതുപോലെ മാസ്സ് രംഗങ്ങളും ഈ ചിത്രത്തിൽ ഉണ്ടാകും എന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്. മികച്ച ഡയലോഗുകളും ഈ ചിത്രത്തിൽ ആരാധകരെ ആവേശം കൊള്ളിക്കാനായി ഉണ്ടാകും എന്നാണ് സൂചന. സെഞ്ച്വറി ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. സഖാവ് അലക്സ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ നിർണ്ണായകമായ മൂന്നു കാലഘട്ടത്തിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മമ്മൂട്ടിയോടൊപ്പം മിയ, ഇനിയ, സിദ്ദിഖ് , സുരാജ് വെഞ്ഞാറമ്മൂട്, കാലകേയ പ്രഭാകർ തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആന്റണി ഡിക്രൂസ് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അജിത് പൂജപ്പുര ആണ്. പ്രശസ്ത ഛായാഗ്രാഹകൻ എസ് ലോകനാഥൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് സുരേഷും അതുപോലെ സംഗീതം പകർന്നിരിക്കുന്നത് ശരത്, എൽവിൻ ജോഷുവ എന്നിവരുമാണ്. ഈ വർഷത്തെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ രണ്ടാമത്തെ റിലീസ് ആയിരിക്കും പരോൾ എന്ന ചിത്രം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.