അടുത്തിടെ ‘പാപ്പച്ചൻ എന്നയാളെ കാണ്മാനില്ല’ എന്നു പറഞ്ഞുകൊണ്ടൊരു പോസ്റ്റർ സോഷ്യൽമീഡിയയിൽ ആകമാനം പ്രചരിച്ചിരുന്നു. ഉണ്ടക്കണ്ണും വെളുത്ത നിറവും മെലിഞ്ഞ ശരീരവുമുള്ള അഞ്ചടി എട്ടിഞ്ച്കാരനായിരുന്നു അന്നത്തെ ആ പോസ്റ്ററിൽ കൊടുത്തിരുന്ന രൂപരേഖയിൽ ഉണ്ടായിരുന്നത്. ‘പാപ്പച്ചൻ ഒളിവിലാണ്’ സിനിമയുടെ വരവറിയിച്ചുകൊണ്ടിറങ്ങിയ ഈ പോസ്റ്ററിലെ ‘പാപ്പച്ചൻ’ പ്രേക്ഷകസമക്ഷം അവതരിക്കാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. സൈജു കുറുപ്പ് നായകനായെത്തുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ ഓണം റിലീസിനായി ഒരുങ്ങുകയാണ്.
ഒരു മലയോര ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ ഏതാനും മുഹൂർത്തങ്ങളാണ് നര്‍മ്മത്തിൽ പൊതിഞ്ഞ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്രിന്ദയും ദര്‍ശനയുമാണ് ചിത്രത്തിലെ നായികമാര്‍. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. സംവിധായകൻ ജിബു ജേക്കബും സുപ്രധാനമായ വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അടുത്തിടെ തിയേറ്ററുകളിലും ഒടിടിയിലുമെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടിയ ‘പൂക്കാലം’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന സിനിമയാണ് “പാപ്പച്ചൻ ഒളിവിലാണ്”. ദീർഘനാള്‍ സംവിധായകൻ ജിബു ജേക്കബിന്‍റെ സംവിധാന സഹായിയായിരുന്ന സിന്‍റോ സണ്ണിയാണ് സിനിമയുടെ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്നത്. ഇതിനകം ഏവരുടേയും ശ്രദ്ധ കവർന്ന പോസ്റ്ററുകളും ടീസറും പാട്ടുകളുമാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്.
ഔസേപ്പച്ചനാണ് സംഗീത സംവിധാനം. ഗാനരചന ബി.കെ ഹരിനാരായണൻ, സിന്‍റോ സണ്ണി. ശ്രീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ. കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ. മേക്കപ്പ് മനോജ് & കിരൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജർ ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പി ആർ ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. സ്റ്റിൽസ് അജീഷ് സുഗതൻ, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.