ഈ വർഷം റിലീസ് ചെയ്ത ഏക മോഹൻലാൽ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ഈ ചിത്രം നേടിയ ആഗോള വിജയം അത്ര വലുതായിരുന്നു. കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തും ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിച്ച മറ്റൊരു മലയാള ചിത്രവുമില്ല എന്ന് തന്നെ പറയാം. ഇതിലെ ഗംഭീര പ്രകടനത്തിന് മോഹൻലാലിനും ഈ ചിത്രം രചിച്ചു സംവിധാനം ചെയ്ത ജീത്തു ജോസഫിനും ലഭിച്ചത് ആഗോള തലത്തിൽ നിന്നുവരെയുള്ള കയ്യടിയും അഭിനന്ദനവുമാണ്. ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ഡിജിറ്റൽ അവകാശ തുകയായ 30 കോടി രൂപ നൽകിയാണ് ആമസോൺ പ്രൈം ഈ ചിത്രം വാങ്ങിച്ചത്. ഇപ്പോഴിതാ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ മറ്റൊരു വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് അവകാശവും വിറ്റു പോയിരിക്കുകയാണ്. പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷനലിന്റെ ബാനറിൽ കുമാര്‍ മംഗത് പതക് ആണ് ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നിർമ്മിക്കുക.
ഇപ്പോൾ ഈ ചിത്രത്തിന്റെ തെലുങ്കു പതിപ്പിന്റെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത തെലുങ്കു പതിപ്പിൽ വെങ്കിടേഷ് ആണ് നായകൻ. മലയാളത്തിൽ ഈ ചിത്രം നിർമ്മിച്ച ആന്റണി പെരുമ്പാവൂർ തെലുങ്ക് പതിപ്പിന്റെ കൂടി നിർമ്മാതാവാണ്. ഇത് കൂടാതെ കന്നഡ, തമിഴ് റീമേക്കുകളും ഈ ചിത്രത്തിന് ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ഇതിന്റെ ആദ്യ ഭാഗമായ ദൃശ്യം ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേക് ചെയ്ത മലയാള ചിത്രമാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ചൈനീസ്, സിംഹളീസ് ഭാഷകളിലേക്ക് റീമേക് ചെയ്ത ദൃശ്യം, ഇംഗ്ലീഷ്, കൊറിയൻ ഭാഷകളിലും ഇനി എത്തും. ഈ ചിത്രത്തിന്റെ മൂന്നാം ഭാഗവും ആലോചനയിൽ ഉണ്ടെന്നു മോഹൻലാൽ , ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ എന്നിവർ പറഞ്ഞിരുന്നു. 8 കോടി രൂപയ്ക്കു നിർമ്മിച്ച ദൃശ്യം 2 വിവിധ ബിസിനസ്സുകളിലൂടെ അമ്പതു കോടി രൂപയ്ക്കു മുകളിൽ ആണ് നേടിയത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
This website uses cookies.