സൂപ്പർ ഹിറ്റായ ഹാസ്യ ടെലിവിഷൻ പരമ്പര മാറിമായത്തിലൂടെ ശ്രദ്ധ നേടിയ കലാകാരൻമാർ ഒന്നിക്കുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രം നാളെ മുതൽ പ്രേക്ഷകരുടെ മുന്നിലേക്ക്. ചിത്രത്തിന്റെ കേരളാ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. മറിമായം പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മണികണ്‌ഠൻ പട്ടാമ്പി, സലിം ഹസ്സൻ, നിയാസ് ബക്കർ, വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, വീണാ നായർ, രശ്‌മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്‌മിയമ്മ, ഷൈനി സാറ, പൗളി വിത്സൻ എന്നിവരും വേഷമിട്ടിരിക്കുന്നു.
സപ്ത തരംഗ് ക്രിയേഷന്‍സും ഗോവിന്ദ് ഫിലിംസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം യാത്രാ സൗകര്യങ്ങൾ കുറവുള്ള കുടുങ്ങാശ്ശേരി എന്ന ഗ്രാമത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ പോകുന്നതെന്ന് ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ സൂചിപ്പിക്കുന്നു. ക്രിഷ് കൈമൾ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ശ്യാം ശശിധരൻ, ഇതിനു സംഗീതമൊരുക്കിയത് രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, കലാസംവിധാനം -സാബു മോഹൻ, മേക്കപ്പ് – ഹസൻ വണ്ടൂർ, കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -അശ്വിൻ മോഹൻ, അനിൽ അലക്സാണ്ടർ.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.