രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണ തത്ത. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഈ വരുന്ന വിഷുക്കാലത്തു എത്തിക്കാൻ ഉള്ള ശ്രമത്തിലാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പഞ്ചവർണ്ണ തത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.ഇപ്പോഴിതാ മലയാള സിനിമയിൽ ആദ്യമായി ഒരു സിനിമയുടെ മ്യൂസിക് മോഷൻ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. മോഷൻ പോസ്റ്ററുകളും അതുപോലെ ടീസറുകളും ഡിജിറ്റൽ ഫ്ലിപ്പുകളും വരെ നമ്മൾ ഇവിടെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ചിത്രത്തിന്റെ മ്യൂസിക് മോഷൻ ടീസർ പുറത്തു വരുന്നത്.
പഞ്ചവർണ്ണ തത്തയിലെ സംഗീതത്തിന് പിന്നിൽ അണി നിരന്ന പ്രതിഭകൾ ആരൊക്കെയെന്ന് പറഞ്ഞു തരുന്നതാണീ മ്യൂസിക് മോഷൻ ടീസർ.
പഞ്ചവർണ്ണ പാട്ടൊരുങ്ങുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഈ ടീസർ ആരംഭിക്കുന്നത് തന്നെ. ആദ്യമായി പരിചയപ്പെടുത്തുന്നത് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയ ഹരിനാരായണനെയും സന്തോഷ് വർമ്മയേയും ആണ്. പിന്നെ ഗാനങ്ങൾ ആലപിച്ചവരെ പരിചയപ്പെടുത്തുന്നു.
ഡോക്ടർ കെ ജെ യേശുദാസ്, ശങ്കർ മഹാദേവൻ, എം ജി ശ്രീകുമാർ, ജോജി, ജ്യോത്സന, ഹരിചരൺ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് നാദിർഷ, എം ജയചന്ദ്രൻ എന്നിവർ ചേർന്നാണ്. ഔസേപ്പച്ചൻ ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
സപ്ത തരംഗ് സിനിമയുടെ ബാനറിൽ പ്രശസ്ത നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിലെ ജയറാമിന്റെ മൊട്ടയടിച്ച ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.