[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആദ്യ ചിത്രം സൂപ്പർ വിജയം; വിവാഹിതനായി പാൽത്തു ജാൻവർ സംവിധായകൻ

ഈ ഓണക്കാലത്ത് പ്രേക്ഷകരുടെ മുന്നിലെത്തിയ മലയാള ചിത്രങ്ങളിലൊന്നാണ് ബേസിൽ ജോസഫ് നായകനായി അഭിനയിച്ച പാൽത്തു ജാൻവർ. നവാഗതനായ സംഗീത് പി രാജനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രം നേടിയ വിജയത്തിന് പിന്നാലെ ജീവിതത്തിലും പുതിയ ഇന്നിംഗ്സ് ആരംഭിച്ചിരിക്കുകയാണ് സംഗീത് പി രാജൻ. ഇന്നാണ് സംഗീത് പി രാജന്റെ വിവാഹം കഴിഞ്ഞത്. കരിക്ക് വെബ് സീരിസിലൂടെ ഏറെ ശ്രദ്ധ നേടിയ നടി ശ്രുതിയാണ് സംഗീതിന്റെ വധു. പാൽത്തു ജാൻവറിൽ ശ്രുതി ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുമുണ്ട്. സംഗീത് തന്നെയാണ് തന്റെ വിവാഹ ചിത്രം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്. സംഗീതിന്റെ ആദ്യ ചിത്രമായ പാൽത്തു ജാൻവർ സെപ്റ്റംബർ രണ്ടിനാണ് റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയ ഈ ചിത്രം നിരൂപകരേയും തൃപ്തിപ്പെടുത്തി. വളരെ റിയലിസ്റ്റിക്കായി, രസകരമായ ഒരു കഥ പറഞ്ഞ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ ആകർഷിച്ചു കൊണ്ടാണിപ്പോൾ മുന്നേറുന്നത്. ഒരു സംവിധായകനെന്ന നിലയിൽ സംഗീത് പുലർത്തിയ കയ്യടക്കം തന്നെയാണ് ഈ ചിത്രത്തിന്റെ മികവിന്റെ കാരണങ്ങളിലൊന്ന്.

ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്നാണ്. തെരുവക്കുന്നെന്ന പഞ്ചായത്തിൽ എത്തുന്ന പ്രസൂൺ എന്ന് പേരുള്ള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിച്ചത്. ബേസിൽ ജോസഫിനൊപ്പം ഇന്ദ്രൻസ്, ഷമ്മി തിലകൻ, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.