ഈ ഓണക്കാലത്ത് പ്രേക്ഷകരുടെ മുന്നിലെത്തിയ മലയാള ചിത്രങ്ങളിലൊന്നാണ് ബേസിൽ ജോസഫ് നായകനായി അഭിനയിച്ച പാൽത്തു ജാൻവർ. നവാഗതനായ സംഗീത് പി രാജനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രം നേടിയ വിജയത്തിന് പിന്നാലെ ജീവിതത്തിലും പുതിയ ഇന്നിംഗ്സ് ആരംഭിച്ചിരിക്കുകയാണ് സംഗീത് പി രാജൻ. ഇന്നാണ് സംഗീത് പി രാജന്റെ വിവാഹം കഴിഞ്ഞത്. കരിക്ക് വെബ് സീരിസിലൂടെ ഏറെ ശ്രദ്ധ നേടിയ നടി ശ്രുതിയാണ് സംഗീതിന്റെ വധു. പാൽത്തു ജാൻവറിൽ ശ്രുതി ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുമുണ്ട്. സംഗീത് തന്നെയാണ് തന്റെ വിവാഹ ചിത്രം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്. സംഗീതിന്റെ ആദ്യ ചിത്രമായ പാൽത്തു ജാൻവർ സെപ്റ്റംബർ രണ്ടിനാണ് റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയ ഈ ചിത്രം നിരൂപകരേയും തൃപ്തിപ്പെടുത്തി. വളരെ റിയലിസ്റ്റിക്കായി, രസകരമായ ഒരു കഥ പറഞ്ഞ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ ആകർഷിച്ചു കൊണ്ടാണിപ്പോൾ മുന്നേറുന്നത്. ഒരു സംവിധായകനെന്ന നിലയിൽ സംഗീത് പുലർത്തിയ കയ്യടക്കം തന്നെയാണ് ഈ ചിത്രത്തിന്റെ മികവിന്റെ കാരണങ്ങളിലൊന്ന്.
ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്നാണ്. തെരുവക്കുന്നെന്ന പഞ്ചായത്തിൽ എത്തുന്ന പ്രസൂൺ എന്ന് പേരുള്ള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിച്ചത്. ബേസിൽ ജോസഫിനൊപ്പം ഇന്ദ്രൻസ്, ഷമ്മി തിലകൻ, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസാണ്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
This website uses cookies.