ബേസിൽ ജോസഫ് നായകനായി അഭിനയിച്ച പാൽത്തു ജാൻവർ എന്ന ചിത്രം ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് എല്ലാ വിഭാഗം പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിരൂപകരും പ്രശംസ ചൊരിയുന്ന ഈ ചിത്രത്തെ കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്ന് തീയേറ്റർ കാഴ്ചകൾ നമ്മളോട് പറയുന്നു. ഇതിലെ അഭിനേതാക്കൾ തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുമ്പോൾ, അവർക്കൊപ്പം തന്നെ ശ്രദ്ധ നേടുന്നത് ഈ ചിത്രം രചിച്ച വിനയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ കൂടിയാണ്. അത്ര മനോഹരമായാണ് ഇവർ ഇതിലെ കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും രൂപം കൊടുത്തത്. മണ്ണിൽ തൊട്ടു നിൽക്കുന്ന കഥാപാത്രങ്ങളും, പ്രേക്ഷകർക്ക് മനസ്സ് കൊണ്ട് ബന്ധം സ്ഥാപിക്കാൻ പറ്റുന്ന കഥാസന്ദർഭങ്ങളുമാണ് ഇവരൊരുക്കിയത്.
കഥാപാത്രങ്ങൾ കടന്നു പോകുന്ന വൈകാരിക നിമിഷങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന രീതിയിലാണ് ഇവർ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഹാസ്യവും കയ്യടി നേടുന്നുണ്ട്. ഷമ്മി തിലകൻ, ഇന്ദ്രൻസ് എന്നിവരുടെ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയിരിക്കുന്ന രീതിയും ശ്രദ്ധേയമാണ്. ബേസിൽ ജോസഫ് ഉൾപ്പെടെയുള്ള ഓരോ നടന്മാരെയും പ്രേക്ഷകർ കാണാനാഗ്രഹിക്കുന്ന രീതിയിൽ ഉപയോഗിക്കാൻ ഇവർക്കും സംവിധായകൻ സംഗീതിനും സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ട് തന്നെ മനോഹരമായ ഒരു സന്ദേശം പകർന്നു നൽകാനും സാധിച്ചു എന്നതാണ് ഇവരുടെ ഏറ്റവും വലിയ വിജയം. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് പാൽത്തു ജാൻവർ നിർമ്മിച്ചിരിക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.