ഒട്ടേറെ ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളിലൂടെ ശ്രദ്ധേയനായ സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് പാലാ സജി. പാലാ സജിയുടെ ഇൻസ്റ്റാഗ്രാം റീൽസ് വഴിയുള്ള പാട്ടിനും നൃത്തത്തിനും ആക്ഷനുമൊക്കെ ആരാധകരേറെയാണ്. എല്ലാം തന്റേതായ പ്രത്യേക ശൈലിയിൽ ചെയ്യുന്ന അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ് ഏറെയും. മുൻ സെൻട്രൽ പോലീസ് ഇൻസ്പെക്ടർ കൂടിയായിരുന്ന ആളാണ് പാലാ സജി. അന്തരിച്ചു പോയ നടൻ ജയനായി വീഡിയോകളിൽ നടത്തിയ പ്രകടനമാണ് ഇദ്ദേഹത്തിന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. ഇപ്പോൾ ഇൻസ്റ്റാഗ്രാം റീലുകളിലെ ഈ പ്രകടനം അദ്ദേഹത്തിന് സിനിമകളിലേക്കും അവസരം തുറക്കുകയാണ്. ഇതിനോടകം മൂന്നോളം ചിത്രങ്ങളിലേക്ക് ക്ഷണം വന്നെന്നും അതിലൊന്ന് ബ്രഹ്മാണ്ഡ തമിഴ് ചിത്രമായ ഇന്ത്യൻ 2 ലേക്കാണെന്നും പാലാ സജി പറയുന്നു.
https://www.instagram.com/p/Ci5EHSNJkN8/
ഒരു ഓഡിഷൻ പോലെ ഫോട്ടോസ്, വീഡിയോസ് എന്നിവ അയച്ചു കൊടുക്കാൻ അവർ പറഞ്ഞെന്നും, അത് താൻ കൊടുത്തിട്ടുണ്ടെന്നും പാലാ സജി വെളിപ്പെടുത്തി. ഇന്ത്യൻ 2 ലെ വേഷം ഉറപ്പായിട്ടില്ലെങ്കിലും, അവർ തന്നെ ഇങ്ങോട്ട് വിളിക്കുക എന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ഷങ്കർ ഒരുക്കിയ ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. വമ്പൻ താരനിരയണിനിരക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ആരംഭിച്ചത്. കാജൽ അഗർവാൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജെയന്റ്റ് മൂവീസ് എന്നിവർ ചേർന്നാണ്. തനിക്കു മുംബൈയിൽ ആണ് ജോലി എങ്കിലും സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ പോകുമെന്ന് ഈ അടുത്തിടെ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പാലാ സജി പറഞ്ഞിരുന്നു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
This website uses cookies.