മലയാളത്തിൽ നിന്നും തമിഴിലേക്ക് പോയി മിന്നും താരമായി മാറിയ ഒരുപാട് നടിമാർ മലയാളം ഇൻഡസ്ട്രയിൽ ഉണ്ട്. ഇപ്പൊൾ ഏറ്റവും പുതിയ വാർത്ത റീബ മോനിക്ക ജോൺ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ്.
ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ഹിറ്റ് ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിട്ടാണ് റീബ സിനിമ രംഗത്തേക്ക് കാലെടുത്തു വെയ്ക്കുന്നത്. ഇതിനു ശേഷം റീബ നായികയാവുന്ന പുതിയ ചിത്രം പൈപ്പിൻ ചുവട്ടിലെ പ്രണയം റിലീസിന് ഒരുങ്ങുകയാണ്. നീരജ് മാധവിന്റെ നായികയായിട്ടാണ് രണ്ടാം തവണ റീബ സ്‌ക്രീനിൽ എത്തുന്നത്.
തമിൾ ഹിറ്റ് സംവിധായകൻ വെങ്കട് പ്രഭുവിന്റെ അസോസിയേറ്റായി പിച്ചുമണിയുടെ ചിത്രത്തിലൂടെയാണ് റീബ തമിഴിൽ അരങ്ങേറ്റം. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ജയ് ആണ് നായകൻ. ചിത്രത്തിലെ നായികയുടെ പേര് കീർത്തി എന്നാണു പക്ഷെ കഥാപത്രത്തെ കുറിച്ച് കൂടുതൽ ഒന്നും പുറത്തുവന്നിട്ടില്ല. സ്വന്തം ശബ്ദമാണ് നടി ചിത്രത്തിൻറെ ഡബ്ബിങ്ങിനായി ഉപയോഗിക്കുന്നതും.
ചിത്രം ഒരു റൊമാന്റിക് എൻറ്റർടൈനർ മാത്രമായിരിക്കില്ല എന്നും അറിയാൻ സാധിക്കുന്നുണ്ട്
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.