ജനപ്രിയ താരം ബിജു മേനോൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ഒരു തെക്കൻ തല്ല് കേസ് സൂപ്പർ ഹിറ്റായി മുന്നോട്ട് പോവുകയാണ്. തിരുവോണത്തിന് പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം ജി.ആർ. ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തെ അധികരിച്ചു കൊണ്ട് രാജേഷ് പിന്നാടൻ തിരക്കഥ രചിച്ച ചിത്രമാണ്. നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആക്ഷൻ, കോമഡി, പ്രണയം എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയിട്ടുണ്ട്. പ്രധാന വേഷങ്ങൾ ചെയ്ത ബിജു മേനോൻ, റോഷൻ മാത്യു എന്നിവർ കയ്യടി നേടുന്നതിനൊപ്പം തന്നെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടുന്നത് ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന പദ്മപ്രിയ, നിമിഷ സജയൻ എന്നിവരാണ്. രുഗ്മിണി എന്ന കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ച വെച്ച പദ്മപ്രിയ ഒരിടവേളക്ക് ശേഷം വമ്പൻ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. ബിജു മേനോൻ അവതരിപ്പിച്ച അമ്മിണിപ്പിള്ളയുടെ ഭാര്യയായി ആദ്യാവസാനം നിറഞ്ഞു നിൽക്കുകയാണ് പദ്മപ്രിയ.
ഭർത്താവിനെ ഏറെ സ്നേഹിക്കുന്ന, ഭർത്താവിന്റെ തോൽവി സ്വന്തം തോൽവി പോലെ കാണുന്ന രുഗ്മിണി ചിത്രത്തിന്റെ ക്‌ളൈമാക്‌സിനോടടുക്കുമ്പോൾ ഒരു മാസ്സ് കഥാപാത്രമായി മാറുന്നുണ്ട്. അതുപോലെ തന്നെ ഇതിൽ നിമിഷ സജയൻ അവതരിപ്പിച്ച വാസന്തിയും ശ്രദ്ധ നേടുന്നു. റോഷൻ മാത്യു അവതരിപ്പിച്ച പൊടിയനെ സ്നേഹിക്കുന്ന വാസന്തി, അവനെ മാത്രമേ വിവാഹം കഴിക്കു എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ഒരു കഥാപാത്രമാണ്. ആരുടെ മുന്നിലും പൊടിയനെ തള്ളി പറയാത്ത വാസന്തി, പല സാഹചര്യങ്ങളിലും കാണിക്കുന്ന മനഃശക്തിയും എടുക്കുന്ന നിലപാടുകളും ശ്രദ്ധേയമാണ്. ശ്കതമായ ഈ രണ്ടു സ്ത്രീ കഥാപാത്രങ്ങളാണ് ഒരു തെക്കൻ തല്ല് കേസിന്റെ നട്ടെല്ലായി നിൽക്കുന്നതെന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല. രൂപം കൊണ്ടും ഭാവം കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടുമെല്ലാം, പദ്മപ്രിയയും നിമിഷാ സജയനും കഥാപാത്രമായി സ്‌ക്രീനിൽ ജീവിക്കുകയാണ് ചെയ്തത്. അത്കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരും ഈ ഫാമിലി എന്റെർറ്റൈനെർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
This website uses cookies.