മലയാളികളുടെ പ്രിയ താരം ബിജുമേനോൻ നായക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം പടയോട്ടത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ആദ്യ പോസ്റ്റർ പോലെ തന്നെ തകർപ്പൻ മാസ്സ് ലുക്കിലാണ് ബിജു മേനോൻ ഇത്തവണയും എത്തിയിരിക്കുന്നത്. ചിത്രത്തിൽ മാസ്സ് രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കോളനിയിലെ പ്രധാന ഗുണ്ടയായ ചെങ്കൽ രഘുവിന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ബിജു മേനോൻ ഇന്നേവരെ കാണാത്ത മാസ്സ് പരിവേഷത്തിൽ എത്തുമ്പോൾ അദ്ദേഹം വ്യത്യസ്തമായ ഒരു ഗെറ്റപ്പാണ് അതിനായി സ്വീകരിച്ചിരിക്കുന്നതും. നരച്ച താടിയും മുടിയും ഉള്ള കിടിലൻ ലുക്കിലാണ് പോസ്റ്ററുകളിൽ എല്ലാം ബിജു മേനോൻ എത്തിയത്.
റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ, അനു സിത്താര, ഗണപതി, സൈജു കുറുപ്പ് തുടങ്ങി ഒരു നീണ്ട താരനിര തന്നെയുണ്ട്. ടിയാൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ബോളീവുഡ് താരം രവി സിംഗ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അരുൺ, അജയ് രാഹുൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അൻവർ, ടിയാൻ, ആദി തുടങ്ങിയ സൂപ്പര്ഹിറ്റുകൾക്ക് ഛായാഗ്രാഹണം ഒരുക്കിയ സതീഷ് കുറുപ്പാണ് ചിത്രത്തിനായി ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. ബാംഗ്ലൂർ ഡെയ്‌സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിലൂടെ വമ്പൻ വിജയം കൊയ്ത സോഫിയ പോൾ മൂന്നാമതായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയോട് കൂടിയാണ് ചിത്രം വരുന്നത്. ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തും.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.