ബിജു മേനോനെ നായകനാക്കി നവാഗത സംവിധായകനായ റഫീഖ് ഇബ്രാഹിം ഒരുക്കിയ ആക്ഷൻ കോമഡി എന്റെർറ്റൈനെർ പടയോട്ടം കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ബാംഗ്ലൂർ ഡേയ്സ്, അമ്പതു കോടി ക്ലബ്ബിൽ ഇടം പിടിച്ച മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോഫിയ പോൾ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവരാണ്. ആക്ഷനും കോമെടിയും ഇടകലർത്തി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ബിജു മേനോൻ ചെങ്കൽ രഘു എന്ന തിരുവനന്തപുരംകാരൻ ആയ ഗുണ്ടയെ ആണ് അവതരിപ്പിക്കുന്നത്. ചിരിയും ആവേശവും ഒരുപോലെ തരുന്ന ചിത്രമാണ് ഇതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇപ്പോൾ എത്തി കഴിഞ്ഞു . വമ്പൻ റിലീസ് ആണ് ഈ ചിത്രത്തിന് കേരളത്തിൽ ലഭിച്ചിരിക്കുന്നത്. ബിജു മേനോന് പുറമെ ഈ ചിത്രത്തിൽ സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, സുധി കോപ്പ, ലിജോ ജോസ് പെല്ലിശ്ശേരി, സുരേഷ് കൃഷ്ണ, അനു സിതാര, ഹാരിഷ് കണാരൻ, രവി സിംഗ്, ഗണപതി, ബേസിൽ ജോസഫ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. പ്രശാന്ത് പിള്ളൈ സംഗീതവും സതീഷ് കുറുപ്പ് ദൃശ്യങ്ങളും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും ഇതിനോടകം തന്നെ സൂപ്പർ ഹിറ്റ് ആണ്. ഇപ്പോഴേ വമ്പൻ ശ്രദ്ധ നേടിയെടുക്കുന്ന ഈ ചിത്രം ഒരു സൂപ്പർ വിജയം ആവുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ. ഓണം റിലീസ് ആയി പ്ലാൻ ചെയ്തിരുന്ന ചിത്രമാണ് പടയോട്ടം. ഇതിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ്, തമിഴ് റീമേക് റൈറ്റ്‌സ് എന്നിവ നേരത്തെ തന്നെ വിറ്റു പോയിരുന്നു.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.