നവാഗതനായ ലിജു കൃഷ്ണ രചിച്ചു സംവിധാനം ചെയ്ത പടവെട്ട് എന്ന നിവിൻ പോളി ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ആകർഷിച്ചു കൊണ്ട് തീയേറ്ററുകളിൽ മുന്നേറുകയാണ്. യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ മാസ്സ് സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലർ ചിത്രം വളരെ പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം തന്നെ അതിന്റെ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത്കൊണ്ട് തന്നെ ഇരുകയ്യും നീട്ടിയാണ് ഈ ചിത്രം പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിലെ തീയേറ്ററുകളിൽ ഈ ചിത്രത്തിന്റെ വിജയാഘോഷവും നടക്കുകയാണ്. ഈ ചിത്രത്തിൻ്റെ വിജയാഘോഷം ദീപാവലി ദിനത്തിൽ കൊല്ലം പാരിപ്പള്ളി രേവതി തീയറ്ററിൽ വെച്ച് നടന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ചിത്രത്തിലെ താരങ്ങളായ നിവിൻ പോളി, ഷമ്മി തിലകൻ, രമ്യ സുരേഷ്, ഒപ്പം സംവിധായകൻ ലിജു കൃഷ്ണ തുടങ്ങിയവർ പങ്കെടുത്ത ഈ വിജയാഘോഷത്തിൽ നൂറ് കണക്കിന് ആരാധകരാണ് അവർക്കൊപ്പം ചേർന്നത്. ഈ ചിത്രം ഹൃദയം കൊണ്ട് സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ നിവിൻ പോളി, മലയാളികൾ നല്ല സിനിമകളെ സ്നേഹിക്കുന്നവരാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു എന്നും കൂട്ടിച്ചേർക്കുന്നുണ്ട്. 20 കോടിയുടെ പ്രീ ബിസിനസ്സ് നടത്തിയ ഈ ചിത്രത്തിന്റെ ഒ ടി ടി അവകാശം വലിയ തുകക്ക് നെറ്റ്ഫ്ലിക്സ് നേടിയപ്പോൾ. ഇതിന്റെ സാറ്റലൈറ്റ് അവകാശം കരസ്ഥമാക്കിയിരിക്കുന്നത് സൂര്യ ടിവിയാണ്. 12 കോടിയാണ് ഇതിന്റെ ബഡ്ജറ്റ്. മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതത്തിലൂടെ പല തലങ്ങളിലുള്ള കഥ പറയുന്ന പടവെട്ട്, മണ്ണിന്റെ രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത്. കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.