മലയാള സിനിമാ സംവിധായകൻ ലിജു കൃഷ്ണയെ പോലീസ് കസ്റ്റഡിയിൽ എടുത്തു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസം മലയാള സിനിമയെ ഞെട്ടിച്ചത്. ലിജു കൃഷ്ണയുടെ സിനിമയില്‍ പ്രവര്‍ത്തിച്ച ഒരു യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂരില്‍ നിന്നും കഴിഞ്ഞ ദിവസം ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രശസ്ത യുവ താരം നിവിൻ പോളി, അദിതി ബാലൻ, മഞ്ജു വാര്യർ എന്നിവർ അഭിനയിക്കുന്ന പടവെട്ട് ആണ് ലിജു ഇപ്പോൾ ഒരുക്കുന്ന ചിത്രം. മറ്റൊരു യുവ താരമായ സണ്ണി വെയ്ൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇതിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിൽ ആണെന്നാണ് സൂചന. ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്.
ലിജുവിനെ കസ്റ്റഡിയിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണൂരില്‍ പടവെട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയായിരുന്നു. ഏതായാലും ഇപ്പോൾ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ചിത്രത്തിന്റെ തിരക്കഥയും ഇയാള്‍ തന്നെയാണ് രചിച്ചത്. മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം ചെയ്ത ലിജു അതിനു ശേഷമാണു ഈ ചിത്രത്തിലേക്ക് എത്തിയത്. ലിജു ഒരുക്കിയ ആ നാടകം നിർമ്മിച്ചതും സണ്ണി വെയ്ൻ ആയിരുന്നു. ഈ വർഷം തന്നെ റിലീസ് ചെയ്യാൻ ഉള്ള പ്ലാനിൽ ആണ് പടവെട്ട് ടീം മുന്നോട്ടു പോയത്. ഏതായാലും ഈ സാഹചര്യത്തിൽ ഇനി ചിത്രത്തിന്റെ ഭാവി എന്താവും എന്ന ചിന്തയിലാണ് നിവിൻ പോളി ആരാധകരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. ഈ ചിത്രത്തിന് വേണ്ടി വലിയ ശാരീരിക മാറ്റങ്ങളാണ് നിവിൻ പോളി നടത്തിയത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.