ഇന്നലെയാണ് ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായ പാപ്പൻ എന്ന മാസ്സ് ക്രൈം ത്രില്ലർ പ്രേക്ഷകരുടെ മുന്നിലെത്തിയത്. മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആദ്യ ഷോ മുതൽ തന്നെ വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു ത്രില്ലറാണ് ഈ ചിത്രമെന്ന പ്രതികരണമാണ് അവർ നൽകുന്നത്. ജോഷിയുടെ കിടിലൻ മേക്കിങ്ങാണ് ഈ ചിത്രത്തിന്റെ ശക്തിയെന്നാണ് പ്രേക്ഷകർ പറയുന്നത്. എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായി ഗംഭീര പ്രകടനം കാഴ്ച വെച്ച സുരേഷ് ഗോപിയും കയ്യടി നേടുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകന് ആവേശവും ആകാംഷയും സമ്മാനിക്കുന്ന ഈ ചിത്രത്തിൽ ആക്ഷനും ത്രില്ലിനുമൊപ്പം വൈകാരിക മുഹൂർത്തങ്ങൾക്കും അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്. സുരേഷ് ഗോപിക്കൊപ്പം നീത പിള്ളൈ, ഗോകുൽ സുരേഷ് തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇവരെ കൂടാതെ നൈല ഉഷ, ആശ ശരത്, കനിഹ, അജ്മൽ അമീർ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രേക്ഷകർ നൽകുന്ന മികച്ച പ്രതികരണങ്ങളുടെ വീഡിയോയാണ് വൈറലാവുന്നത്. മികച്ച ബോക്സ് ഓഫിസ് ഓപ്പണിങ് നേടി സൂപ്പർ വിജയത്തിലേക്കാണ് പാപ്പൻ കുത്തിക്കുന്നതെന്നു തന്നെ പറയാം. ആർ ജെ ഷാൻ തിരക്കഥ രചിച്ച ഈ ചിത്രം, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.