മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത്, ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായ പാപ്പൻ ഇപ്പോൾ കേരളത്തിൽ നേടുന്നത് മഹാവിജയമാണ്. ഇതിനോടകം പത്തു കോടിക്ക് മുകളിൽ കേരളത്തിൽ നിന്നും മാത്രം ഗ്രോസ് നേടിയ ഈ ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ, ഓവർസീസ് റിലീസ് വരാൻ പോകുന്നതേയുള്ളു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിൽ ഈ ചിത്രം നേടുന്ന വലിയ വിജയം കണ്ട്, വമ്പൻ ടീമുകളാണ് ഈ ചിത്രം കേരളത്തിന് പുറത്തു റിലീസ് ചെയ്യാൻ മുന്നോട്ട് വരുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുന്നത്. വമ്പൻ തുകയാണ് റസ്റ്റ് ഓഫ് ഇന്ത്യ റിലീസിനുള്ള റൈറ്റ്സ് ആയി പാപ്പൻ ടീമിന് ലഭിച്ചിരിക്കുന്നതെന്നും യുഎഫ്ഒ മൂവീസ് ആണ് വരുന്ന ഓഗസ്റ്റ് അഞ്ചിന് ഈ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ വിതരണം ചെയ്യുകയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നു.
സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ബോക്സ് ഓഫിസ് ഓപ്പണിങ് കളക്ഷനാണ് പാപ്പൻ നേടിയെടുത്തിരിക്കുന്നത്. ആർ ജെ ഷാൻ രചിച്ച ഈ മാസ്സ് ക്രൈം ത്രില്ലർ ചിത്രം ആരാധകർക്കും യുവ പ്രേക്ഷകർക്കുമൊപ്പം കുടുംബ പ്രേക്ഷകരും സ്വീകരിക്കുന്നുണ്ട് എന്നാണ് തീയേറ്റർ റിപ്പോർട്ടുകൾ പറയുന്നത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്, നീത പിള്ളൈ, ഷമ്മി തിലകൻ എന്നിവരും പ്രകടന മികവ് കൊണ്ട് കയ്യടി നേടുന്ന ഈ ചിത്രത്തിൽ, എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസറായി ഗംഭീര പ്രകടനമാണ് സുരേഷ് ഗോപി നൽകിയത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.