[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പാ രഞ്ജിത് ചിത്രത്തിൽ കമൽ ഹാസൻ; വിക്രം ഓഡിയോ-ട്രൈലെർ ലോഞ്ചിൽ വമ്പൻ വെളിപ്പെടുത്തൽ..!

തമിഴ് സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് പാ രഞ്ജിത്. അട്ടകത്തി, മദ്രാസ്, കബാലി, കാലാ, സർപ്പട്ട പരമ്പരയ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ പാ രഞ്ജിത് ഒരു നിർമ്മാതാവെന്ന നിലയിലും ഒരുപിടി ഗംഭീര ചിത്രങ്ങളാണ് നമ്മുക്ക് മുന്നിലെത്തിച്ചിട്ടുള്ളത്. പരിയേറും പെരുമാൾ, ഇരണ്ടാം ഉലഗപ്പോരിന് കടയ്‌സി ഗുണ്ട്, റൈറ്റർ, കുതിരൈവാൽ എന്നീ ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചത്. ഇപ്പോഴിതാ, ഉലക നായകൻ കമൽ ഹാസനെ നായകനാക്കി താനൊരു ചിത്രമൊരുക്കാൻ പോകുകയാണെന്നും മധുരയുടെ പശ്ചാത്തലത്തിലാകും ആ ചിത്രമൊരുക്കുകയെന്നും പാ രഞ്ജിത് വെളിപ്പെടുത്തിയിരിക്കുകയാണ്. കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജൊരുക്കിയ വിക്രം എന്ന ചിത്രത്തിന്റെ ട്രൈലെർ, ഓഡിയോ എന്നിവ ലോഞ്ച് ചെയ്ത ചടങ്ങിലാണ് ഈ പുതിയ ചിത്രത്തെ കുറിച്ച് പാ രഞ്ജിത് സൂചിപ്പിച്ചത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ജൂൺ മൂന്നിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. കമൽഹാസന് പുറമെ മലയാള യുവ താരം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, അതിഥി വേഷം ചെയ്തുകൊണ്ട് നടിപ്പിന് നായകൻ സൂര്യ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ് തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമായുണ്ട്. ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ, കാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് എന്നിവരാണ്. കമൽ ഹാസൻ തന്നെ തന്റെ നിർമ്മാണ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമ്മിച്ച ചിത്രം കൂടിയാണ് വിക്രം.

webdesk

Recent Posts

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

20 hours ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

20 hours ago

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

3 weeks ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

1 month ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

1 month ago

This website uses cookies.