ചെറുകഥാകൃത്തും നോവലിസ്റ്റും അഭിനേതാവുമായ പി. ശ്രീകുമാർ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കലാകാരനാണ്. ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ നിലനിൽക്കുന്ന പി. ശ്രീകുമാർ ഇപ്പോഴിതാ തന്റെ സ്വപ്ന സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിഹാസ കഥാപാത്രം കർണ്ണനെ കേന്ദ്രകഥാപാത്രമാക്കി സിനിമ ഒരുക്കുന്നതിനെ കുറിച്ച് വാചാലനായത്. ഏകദേശം 18 വർഷത്തോളം കാലം നീണ്ടുനിന്ന പ്രവർത്തനങ്ങൾക്ക് ഒടുവിലാണ് ഇതിഹാസ ചിത്രത്തിനായി താൻ തിരക്കഥ ഒരുക്കിയതെന്ന് അദ്ദേഹം പറയുന്നു. കർണ്ണൻ എന്ന ഇതിഹാസ കഥാപാത്രത്തെ ആസ്പദമാക്കി നിരവധി സിനിമകൾ മലയാളത്തിൽ ഉൾപ്പെടെ മറ്റ് ഭാഷകളിൽ തയ്യാറാകുന്നുണ്ടെങ്കിലും തന്റെ കർണ്ണൻ അവയിൽ നിന്നും എല്ലാം വളരെ വ്യത്യസ്തം ആയിരിക്കുമെന്ന് പി. ശ്രീകുമാർ അവകാശപ്പെടുന്നു. തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ : ഇതാണ് അവശേഷിക്കുന്ന ഏറ്റവും വലിയ സംഗതി. അത് നടന്നു കഴിഞ്ഞാൽ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും എന്നതിലുപരി എനിക്ക് യാതൊന്നും പറയാനില്ല. അതായിരിക്കും, അത്രയ്ക്കും റിസർച്ച് ചെയ്തിട്ടുണ്ട്. ഒന്നാമത്, 94- ൽ ഞാൻ ആദ്യമായി എഴുതി തീർത്ത സ്ക്രിപ്റ്റിന്റെ വേർഷൻ.
ഇപ്പൊൾ അഞ്ചാമത്തെ സ്ക്രിപ്റ്റ് എഴുതി. ഒന്നാമത്തെ സ്ക്രിപ്റ്റിൽ എഴുതിയ പല സീനുകളും ഇല്ല. എന്റെ വായന പഠിത്തം ഇങ്ങനെ വർദ്ധിക്കും തോറും അതിലെ കാര്യങ്ങൾ മാറി മറിഞ്ഞു വന്നു. പരമാവധി തേച്ചു മിനുക്കിയ ഒരു സ്ക്രിപ്റ്റ് ക്ലിയറായിട്ട് ബൈൻഡ് ചെയ്ത് എടുത്തു വച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കോണിൽ ഒരു പ്രൊഡ്യൂസർ ഉണ്ടാകട്ടെ എന്ന് ഈ അവസരത്തിലൂടെ ഞാൻ ആഗ്രഹിക്കുന്നു. അത്രയേ എനിക്ക് പറയാൻ പറ്റുകയുള്ളൂ. അത് ഒരു പുതിയ വേർഷൻ ആണ് സാധാരണ നമ്മൾ കാണാറുള്ളത് പോലുള്ള മാജിക്കല്ല. കർണൻ എന്ന് പറയുന്ന കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ ഇങ്ങനെ, അപാര മുഹൂർത്തങ്ങൾ സാധാരണ മലയാള സാഹിത്യത്തിൽ വന്നിട്ടില്ലാത്ത, ആരും കേട്ടിട്ടില്ലാത്ത കാര്യങ്ങളെ റിസർച്ച് ചെയ്ത് കൊണ്ടു വന്നിരിക്കുകയാണ് അങ്ങനെ 18 വർഷത്തെ ശ്രമഫലമായിട്ടാണ് ആ സ്ക്രിപ്റ്റ്. ഒന്നും നടന്നിട്ടില്ലെങ്കിൽ ഒരു ബുക്കായി ഇറക്കാം വിചാരിച്ചിട്ട് വെച്ചിരിക്കുകയാണ് ഇപ്പോൾ. ഇത്തരം കാര്യങ്ങളിലൂടെ അറിഞ്ഞ് ഏതെങ്കിലും ഒരു പ്രൊഡ്യൂസർ വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വരട്ടെ. ഹരിഹരൻ ഡയറക്ട് ചെയ്ത് മമ്മൂട്ടി കർണ്ണനായി അഭിനയിച്ച് കാണണം എന്നാണ് എന്റെ ആഗ്രഹം.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.