[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഷാര്‍ജയിലുള്ള മകന് എന്തുസഹായവും ചെയ്യാനുള്ള മനസ്സുണ്ടായിരുന്നു ലാലിന്റെ വാക്കുകളിലൽ; ഫോണ്‍വെച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യം മുഴുവൻ ശ്കതമായി തന്നെ തുടരുകയാണ്. മാർച്ച് രണ്ടാം വാരം മുതൽ നിശ്ചലമായ ഇന്ത്യൻ സിനിമാ ലോകത്തിന്റെ അവസ്ഥയും അതുപോലെ തന്നെ തുടരുകയാണ്. പ്രശസ്ത സിനിമാ താരങ്ങളും തങ്ങളാലാവുന്ന വിധം സഹായവുമായി സർക്കാരുകൾക്കൊപ്പമുണ്ട്. കേരളത്തിൽ അങ്ങനെ ഏറ്റവും കൂടുതൽ പ്രവർത്തനങ്ങളുമായി സർക്കാരിനൊപ്പം നിൽക്കുന്ന താരമാണ് മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ. ഒരുപാട് കോവിഡ് 19 ബോധവൽക്കരണ വീഡിയോകൾ നിർമിച്ചു പുറത്തു വിട്ട അദ്ദേഹം അതോടൊപ്പം കേരളത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ മലയാളി ആരോഗ്യ പ്രവർത്തകരുമായും ഡോക്ടർമാരുമായും അതുപോലെ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന നേര്സുമാരുമായും ഫോണിലൂടെ സംസാരിക്കുകയും അവർക്കു മാനസിക പിന്തുണ നൽകുകയും ചെയ്തു. ആരോഗ്യ മന്ത്രിക്കൊപ്പം ചേർന്ന് നിന്ന് അവർക്കു വേണ്ടി വീഡിയോ കോൺഫെൻറെൻസിങ്ങിൽ പങ്കെടുത്ത മോഹൻലാൽ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അമ്പതു ലക്ഷവും സിനിമയിലെ ദിവസ വേതനക്കാർക്കു പത്തു ലക്ഷവും നൽകി.

അത് കൂടാതെ മലയാള സിനിമയിലെ ഒട്ടേറെ അംഗങ്ങളേയും അദ്ദേഹം വിളിച്ചു ആശ്വസിപ്പിക്കുകയും ചേർത്ത് നിർത്തുകയും ചെയ്യുകയാണ്. രണ്ടു ദിവസം മുൻപ് ആരും വിളിക്കാതിരുന്ന തന്നെ ലാലേട്ടൻ വിളിച്ചു ആശ്വസിപ്പിച്ചു എന്ന് നടൻ മണിക്കുട്ടൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ പി ശ്രീകുമാറാണ് മോഹൻലാൽ നൽകുന്ന കരുതലിനെ കുറിച്ച് പറയുന്നത്. ക്ഷേമനിധി ബോര്‍ഡ് ചെയർമാനും കൂടിയായ പി ശ്രീകുമാറിനെ മോഹൻലാൽ വിളിച്ചു ഇരുപതു മിനിട്ടോളമാണ് സംസാരിച്ചത്. ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കുടുങ്ങിയ ശ്രീകുമാറിന്റെ മകന്റെ വിവരങ്ങളായിരുന്നു മോഹൻലാൽ കൂടുതൽ ചോദിച്ചറിഞ്ഞത്. സിനിമയിലെ പ്രതിസന്ധിയെക്കുറിച്ച് പറഞ്ഞപ്പോൾ മോഹൻലാൽ പറഞ്ഞത് സിനിമയെക്കാളും പ്രധാനം നമുക്കിപ്പോൾ മനുഷ്യ ജീവനാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ വലിയ ഒരു കരുതലും ആശ്വാസവുമായിരുന്നും എന്നും ശ്രീകുമാർ പറഞ്ഞു. ഷാർജയിലുള്ള മകന് എന്തുസഹായവും ചെയ്യാനുള്ള മനസ്സുണ്ടായിരുന്നു മോഹൻലാലിന്റെ വാക്കുകളിലെന്നും അദ്ദേഹത്തോട് സംസാരിച്ചു കഴിഞ്ഞപ്പോൾ താൻ കരഞ്ഞു പോയി എന്നും ശ്രീകുമാർ പറയുന്നു.

ഷാർജയിൽ മെക്കാനിക്കൽ എൻജിനീയറായ ശ്രീകുമാറിന്റെ മകനും ഭാര്യയും കുട്ടികളും അവിടെ ഫ്ലാറ്റിൽ കുടുങ്ങിയിരിക്കുകയാണ്. മകനേയും കുടുംബത്തെയും ഓര്‍ത്ത് വിഷമിച്ചിരിക്കെ വൈകിട്ട് ഏഴുമണിക്കാണ് മോഹൻലാൽ വിളിച്ചതെന്നും തന്റെ മകളുടെ കുഞ്ഞു മകൻ ദേവനാരായണന്‌ മോഹൻലാലുമായി നല്ല അടുപ്പമാണെന്നും ശ്രീകുമാർ പറഞ്ഞു. ദേവനാരായണനെ കുറിച്ചും മോഹൻലാൽ ചോദിച്ചെന്നും ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഷാർജയിൽ തന്നെ തുടരാനാണ് തന്റെ മകന്റെ തീരുമാനമെന്നും ശ്രീകുമാർ പറഞ്ഞു.

webdesk

Recent Posts

ഡിറ്റക്റ്റീവ് ആയി മോഹൻലാൽ; കൃഷാന്ത്‌ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത്

ദേശീയ പുരസ്‍കാരം നേടിയ ആവാസവ്യൂഹം, ശേഷം വന്ന പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ…

2 days ago

പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിക്കൊണ്ട് ഒരു കട്ടിൽ ഒരു മുറിയുടെ സ്പെഷ്യൽ ഷോ പൊന്നാനി ഐശ്വര്യ തിയറ്ററിൽ നടന്നു.

പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ഒരു കട്ടിൽ ഒരു മുറി സ്ത്രീകൾക്കായി പ്രത്യേക…

2 days ago

ഷാജി പാപ്പനും കൂട്ടരുമായി ആട് 3 തുടങ്ങുന്നു; വമ്പൻ സിഗ്നൽ നൽകി സംവിധായകൻ

പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം…

2 days ago

ചന്തുവായി വിസ്മയിപ്പിക്കാൻ വീണ്ടും മമ്മൂട്ടി; ഒരു വടക്കൻ വീരഗാഥ റീ റിലീസ് ടീസർ കാണാം

പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ റീ റിലീസിന് ശേഷം മറ്റൊരു മമ്മൂട്ടി ക്ലാസിക് കൂടി റീ റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക്.…

3 days ago

ഗംഭീര ലൈനപ്പുമായി നസ്‌ലൻ ഗഫൂർ; ജനപ്രിയ നായകനാവാൻ യുവതാരം

പ്രേമലു എന്ന ചിത്രത്തിന്റെ മഹാവിജയത്തോടെ മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് നസ്‌ലൻ ഗഫൂർ എന്ന യുവതാരം. തണ്ണീർ മത്തൻ ദിനങ്ങൾ…

3 days ago

കാത്തിരിപ്പിന് ഇനി വിരാമം… ഒരു കട്ടിൽ ഒരു മുറിയിലെ “നെഞ്ചിലെ” എന്ന ഗാനം റിലീസ് ചെയ്തു

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു കട്ടിൽ ഒരു മുറിയിലെ "നെഞ്ചിലെ" എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തു. രഘുനാഥ്…

3 days ago

This website uses cookies.