ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് ഒരുക്കാൻ പോകുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. സുരേഷ് ഗോപിയുടെ കരിയറിലെ ഇരുന്നൂറ്റിയന്പതാമത്തെ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രം കുറച്ചു വിവാദങ്ങളിലും പെട്ടിരുന്നു. പൃഥ്വിരാജ് നായകനാകുന്ന ഷാജി കൈലാസ് – ജിനു എബ്രഹാം ചിത്രമായ കടുവയുടെ കഥയും കഥാപാത്രങ്ങളുമായി സാമ്യമുണ്ട് എന്ന നിലയിലായിരുന്നു വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ശേഷം കോടതിയിൽ വരെ എത്തിച്ചേർന്ന പ്രശ്നം കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഒരു തീർപ്പിൽ എത്തിയത്. ഏതായാലും ഷിബിൻ ഫ്രാൻസിസ് രചന നിർവഹിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒറ്റക്കൊമ്പന്‍ പൂര്‍ണമായും ഭാവനയില്‍ രൂപപ്പെട്ട കഥാപാത്രമാണെന്നും യഥാര്‍ത്ഥ വ്യക്തികളുമായി ഒരു ബന്ധവുമില്ലെന്നും തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസ് പറയുന്നു. മാസ് ഓഡിയന്‍സിനെ മുന്നില്‍ കണ്ടുള്ള ചിത്രമായിരിക്കും ഒറ്റക്കൊമ്പനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ നേരത്തെ നിർമ്മിച്ചിട്ടുള്ള പോക്കിരിരാജയും പുലിമുരുകനും പോലെ മാസ്സിനെയും ഫാമിലിയെയും പരിഗണിച്ചുള്ള സിനിമയാണ് ഒറ്റക്കൊമ്പൻ എന്ന് നിർമ്മാതാവായ ടോമിച്ചൻ മുളകുപാടവും പറയുന്നു. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ വമ്പൻ ബഡ്ജറ്റിലാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത്. വമ്പൻ ചിത്രമായത് കൊണ്ട് തന്നെ കൊറോണയുടെ പ്രശ്‌നങ്ങള്‍ തീരാതെ സിനിമ ചെയ്യാനാകില്ല എന്നും ഓടിപ്പിടിച്ച് ചെയ്യാവുന്ന സിനിമയുമല്ല ഒറ്റക്കൊമ്പനെന്നും അദ്ദേഹം പറയുന്നു. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കാൻ പോകുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. അമല്‍ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക, അരുണ്‍ കുമാര്‍ അരവിന്ദിന്റെ അണ്ടര്‍വേള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ഷിബിന്‍ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കാൻ പോകുന്നത് എന്നാണ് സൂചന.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.