മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനാകാൻ പോകുന്ന ഇരുന്നൂറ്റിയന്പതാമത് ചിത്രത്തിന്റെ വമ്പൻ ടൈറ്റിൽ ലോഞ്ച് ഇന്ന് ആറ് മണിക്ക് നടന്നു. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം തുടങ്ങിയ വലുതും ചെറുതുമായ മലയാളത്തിലെ എല്ലാ യുവ താരങ്ങളും സംവിധായകരും ഒക്കെ ചേർന്ന് നൂറോളം സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്താനിരുന്ന ഈ ചിത്രം പൃഥ്വിരാജ് ചിത്രം കടുവയിലെ കഥാപാത്രവുമായുള്ള സാമ്യത്തിന്റെ പുറത്തു വലിയ വിവാദങ്ങൾക്കു കാരണമായിരുന്നു. പൃഥ്വിരാജ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയെ സമീപിച്ചു അനുകൂല വിധി നേടിയതിനു പിന്നാലെയാണ് സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പേര് പുറത്തു വിടുന്നത്. വിവാദത്തിലായ അതേ ചിത്രത്തിന്റെ കഥയും തിരക്കഥയും ടീമും താരങ്ങളും തന്നെയാണ് പുതിയ പേരിട്ട ചിത്രത്തിനും ഉള്ളതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. ഒറ്റക്കൊമ്പൻ എന്നാണ് ഇപ്പോൾ ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.
മിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചിരിക്കുന്നത് ഷിബിൻ ഫ്രാൻസിസും സംവിധാനം ചെയ്യാൻ പോകുന്നത് നവാഗതനായ മാത്യൂസ് തോമസുമാണ്. അതേ സമയം പൃഥ്വിരാജ് ചിത്രം കടുവ ഒരുക്കുന്നത് ജിനു എബ്രഹാം- ഷാജി കൈലാസ് കൂട്ടുകെട്ടാണ്. പൃഥ്വിരാജ്- ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് അത് നിർമ്മിക്കുന്നത്. ഏതായാലും സുരേഷ് ഗോപി ചിത്രത്തിന്റെ ഈ പുതിയ ടൈറ്റിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ കയ്യടിയാണ് നേടുന്നത്. ആവേശോജ്വലമായ സ്വീകരണമാണ് ഈ ടൈറ്റിൽ ലോഞ്ചിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത് എന്ന് തന്നെ പറയണം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.