മലയാളത്തിന്റെ പ്രിയ നായികാ താരം നവ്യ നായർ പത്തുവർഷത്തെ ഇടവേളക്കു ശേഷം തിരിച്ചെത്തിയ ചിത്രമാണ് ഒരുത്തീ. സുരേഷ് ബാബു രചിച്ചു, വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രം ഗംഭീര അഭിപ്രായമാണ് നേടിയത്. രാധാമണി എന്ന കേന്ദ്ര കഥാപാത്രമായി നവ്യ നായർ കാഴ്ച വെച്ചത് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. പ്രേക്ഷകരും നിരൂപകരും വലിയ രീതിയിൽ അഭിന്ദനം ചൊരിയുന്ന ഈ ചചിത്രത്തിനു ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. ഒരുത്തീയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ രണ്ടാം ഭാഗവും ഒരുക്കുക. സ്ത്രീയാണ് പുരുഷനേക്കാള്‍ വലിയ മനുഷ്യന്‍ എന്ന സമുദ്രശിലയിലെ വാചകം എഴുതികൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് ഒരുത്തീ 2 എന്ന പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ വിവരം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.
വി കെ പ്രകാശ് സംവിധാനവും, എസ് സുരേഷ് ബാബു തിരക്കഥയും, ബെന്‍സി നാസര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഒരുത്തീ 2 ഈ വര്‍ഷം ഡിസംബറോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്തു വിട്ട അനൗൺസ്‌മെന്റ് പോസ്റ്റർ നമ്മളോട് പറയുന്നത്. നവ്യ നായരും, വിനായകനും, സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി ഒരുത്തീ 2 യിലും ഉണ്ടാകും എന്ന് ആ പോസ്റ്റർ നമ്മളോട് പറയുന്നു. രാധാമണി എന്ന ഫെറി കണ്ടക്ടർ ആയ കഥാപാത്രത്തിന് ജീവിതത്തിൽ നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളും അവക്കെതിരെ അവൾ നടത്തുന്ന ആവേശകരമായ പോരാട്ടവുമാണ് ഒരുത്തീ കാണിച്ചു തരുന്നത്. സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍, ചാലി പാല, മുകുന്ദൻ, കെ പി എ സി ലളിത, അരുൺ നാരായണൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.