മലയാളത്തിൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ നായകനായിയെത്തുന്ന ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’. സോളോ എന്ന ചിത്രത്തിന് ശേഷം കൂടുതലും അന്യ ഭാഷ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ‘മഹാനടി’ എന്ന ചിത്രത്തിൽ ദുൽഖർ ജമിനി ഗണേശനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ദുൽഖർ വീണ്ടും മലയാളത്തിൽ തിരിച്ചു വരുന്നത് നവാഗതനായ ബി. സി നൗഫലിന്റെ ഈ ചിത്രത്തിലൂടെയാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ച വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂലൈ 3 ന് കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു, കൊച്ചിയിലാണ് പൂർണമായും ചിത്രീകരണം നടക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരു യമണ്ടൻ പ്രേമകഥ സിനിമയിലെ ലൊക്കേഷൻ സ്റ്റില്ലുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കാണാൻ സാധിക്കും. സാധാരണ ദുൽഖർ ചിത്രത്തിൽ നിന്ന് ഏറെ വ്യത്യസ്തമായ വേഷപകർച്ചയും കഥാപാത്രത്തെയുമാണ് സംവിധായകൻ അണിയിച്ചൊരുക്കുന്നത്. കൂടുതലും കള്ളി മുണ്ടിലാണ് താരം സെറ്റിൽ പ്രത്യക്ഷപ്പെട്ടത്. ദുൽഖറിന്റെ കഥാപാത്രം ചിത്രത്തിൽ സസ്‌പെൻസാണെന്ന് ബിബിൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഒരു കുടുംബ ചിത്രം കൂടിയാവും ഒരു യമണ്ടൻ പ്രേമ കഥ. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ നടന്മാരിൽ ഒരാളായ സലിം കുമാർ ദുൽഖറിനൊപ്പം മുഴുനീളം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സലിം കുമാർ- ദുൽഖർ എന്നിവരുടെ കോംബിനെഷൻ രംഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നാദിർഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ദുൽഖർ സൽമാന്റെ ഹിന്ദി ചിത്രമായ കർവാൻ ആഗസ്റ്റ് 3ന് റിലീസിനായി ഒരുങ്ങുകയാണ്. തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊല്ലയടിത്താൽ’ അണിയറയിൽ റിലീസിനായി ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ ദുൽഖറിന്റെ അടുത്ത ചിത്രം ‘സുകുമാരകുറുപ്പ്’ ആയിരിക്കും.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.