Oru Yamandan Premakadha All Kerala Theatre List
നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം ഇന്നു റിലീസ് ചെയ്യുകയാണ്. കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ആണ് ഇവിടെ ചേർത്തിരിക്കുന്നത്. യുവ താരം ദുൽഖർ സൽമാൻ നായകനായ ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനവും ടീസറുമെല്ലാം നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഒരു കമ്പ്ലീറ്റ് കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ദുൽഖറിനൊപ്പം സംയുക്ത മേനോൻ, നിഖില വിമൽ, സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹീർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചയിതാക്കളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ എന്നിവർ ചേർന്നു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ഒന്നര വർഷത്തിന് ശേഷം റിലീസ് ചെയ്യുന്ന ദുൽഖറിന്റെ മലയാള ചിത്രമാണ്. ആന്റോ ജോസഫ്, സലിം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് നാദിർഷ ആണ്. പി സുകുമാർ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ജോണ്കുട്ടി എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെയും യുവ പ്രേക്ഷകരെയും ഒരുപോലെ ലക്‌ഷ്യം വെച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.ഏതായാലും ഒരു കളർഫുൾ എന്റർടൈനേർ തന്നെയാവും ഈ സിനിമ എന്ന ഉറപ്പ് ഇതിന്റെ ടീസറും, ഗാനവും നൽകി കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.