മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. 4k ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദഭംഗിയിലുമാണ് ചിത്രത്തിന്റെ പുതിയ പതിപ്പ് റിലീസ് ചെയ്യുന്നത്. ഈ വേളയിൽ ഇതിനെ കുറിച്ച് മെഗാസ്റ്റാർ മമ്മൂട്ടി പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.
മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ രമേശ് പിഷാരടി മമ്മൂട്ടിയുമായി നടത്തിയ സംഭാഷണത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തെ കുറിച്ചുള്ള തന്റെ ഓർമ്മകളും, അതുപോലെ ഇതിന്റെ റീ റിലീസിനെ കുറിച്ചും വാചാലനായത്. കൂടുതൽ ദൃശ്യ- ശബ്ദ മികവിൽ ഈ ചിത്രം ആസ്വദിക്കാനുള്ള വഴിയൊരുക്കുകയാണ് ഈ റീ റിലീസിലൂടെ ചെയ്യുന്നതെങ്കിലും, ഇതിന്റെ റീ റിലീസ് ഒരർത്ഥത്തിൽ ഈ സിനിമയോട് കാണിക്കുന്ന ഒരു വലിയ ബഹുമതി ആണെന്നാണ് മമ്മൂട്ടി വിശദീകരിക്കുന്നത്.
മലയാളത്തിലെ എണ്ണപ്പെട്ട ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥ വീണ്ടുമെത്തുന്നത് അതിന്റെ മികവിനെ സ്മരിക്കുന്നത് പോലെയാണെന്നും, ആ സിനിമയോടും അതിനു പിന്നിൽ പ്രവർത്തിച്ച അതുല്യ കലാകാരന്മാരോടും ഈ സിനിമയുടെ കാലാതീതമായ മികവിനോടും നമ്മൾ കാണിക്കുന്ന ഒരു നന്ദി പ്രകടനവും അതിനു കൊടുക്കുന്ന ഒരു അംഗീകാരവുമാണ് അതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഈ കഴിഞ്ഞ ഡിസംബറിൽ അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയായാണ് ചിത്രം റീറിലീസ് ചെയ്യുന്നത് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.
എസ് ക്യൂബ് ഫിലിംസാണ് പുത്തന്‍ സാങ്കേതികവിദ്യകള്‍ ചേര്‍ത്തൊരുക്കി ചിത്രത്തിന്റെ ഈ പുത്തൻ പതിപ്പ് എത്തിക്കുന്നത്. മാറ്റിനി നൗ ടീം ആണ് ഇതിനു നേതൃത്വം നൽകുന്നത്. 1989ല്‍ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ഒരു വടക്കൻ വീരഗാഥ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും നേടിക്കൊടുത്ത ചലച്ചിത്രമാണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്‍ നിർമ്മിച്ച ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.