ഗോകുൽ കാർത്തിക് രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു മാസ്സ് കഥ വീണ്ടും എന്ന ചിത്രം നാളെ ഇവിടെ പ്രദർശനം ആരംഭിക്കുകയാണ്. വി എഫ് എക്സിന്റെ ആധുനിക സാദ്ധ്യതകൾ ഉൾപ്പെടുത്തി യുവ എഡിറ്ററും കളറിസ്റ്റും ആയ ഗോകുൽ കാർത്തിക് ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡി എസ് നായർ ആണ്. റെഡ് ആർക് മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആണ് ഈ ചിത്രം അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്. കേരളം, കർണാടകം, തമിഴ് നാട് എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ഒരു കോമിക് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.
ഒരു പതിയ ശൈലിയിൽ ഈ ചിത്രം അവതരിക്കാൻ ആണ് ശ്രമിച്ചിരിക്കുന്നത് എന്ന് സംവിധായകൻ ഗോകുൽ കാർത്തിക് പറയുന്നു. ഭീമൻ രഘു, മാമുക്കോയ, ഉല്ലാസ് പന്തളം, ദിനേശ് പണിക്കർ, അനൂപ്, ചാർമിള, ഇവാൻ സൂര്യ,ശുഭാഞ്ജലി എന്നിവരോടൊപ്പം ഇരുനൂറോളം പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദിനു മോഹനും ശങ്കർ വൈത്തീശ്വരനും ചേർന്ന് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന്റെ ഗാന രചന നിർവഹിച്ചിരിക്കുന്നത് ഗോപൻ കരമന, ഉദയൻ കോക്കാട് എന്നിവർ ചേർന്നാണ്.
അഞ്ചു ഗാനങ്ങൾ ആണ് ഈ ചിത്രത്തിൽ ഉള്ളത്. റെഡ് ആർക്ക് ഫിലിം സ്റ്റുഡിയോ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു അഖിൽ ആണ്. മണ്ടന്മാരായ ഒരു കൂട്ടം തീവ്രവാദികളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും ഉള്ള ചിത്രമായിരിക്കും ഇത് എന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ഒരിടവേളക്ക് ശേഷം ശ്യാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ചാർമിള തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. അന്ധയായ ഒരു കഥാപാത്രത്തെ ആണ് ചാർമിള ഇതിൽ അവതരിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി ഒരു വിനോദ യാത്രക്ക് പുറപ്പെടുന്ന ഒരു സംഘം അധ്യാപകരേയും വിദ്യാർത്ഥികളേയും മണ്ടന്മാരായ ഒരു കൂട്ടം തീവ്രാവാദികൾ തട്ടിക്കൊണ്ടു പോകുന്നു. ഇതിനെ തുടർന്ന് ഉണ്ടാകുന്ന രസകരവും ആകാംഷ നിറഞ്ഞതുമായ സംഭവ വികാസങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.