Oru Kuttanadan Blog Movie
മെഗാസ്റ്റാർ മമ്മൂട്ടിയുടെ റിലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. സേതുവാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമയിൽ ശ്രദ്ധേയമായ തിരകഥാകൃത്തുക്കളായിരുന്നു സച്ചി- സേതു എന്നിവർ, പിന്നീട് സ്വതന്ത്രമായി ഇരുവരും തിരക്കഥ എഴുതുവാൻ തീരുമാനിക്കുകയുണ്ടായി. അച്ചയാൻസ് എന്ന ചിത്രത്തിന് വേണ്ടിയാണ് സേതു അവസാനമായി തിരക്കഥ രചിച്ചിരുന്നത്. സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. കുട്ടനാടിന്റെ പഞ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അനു സിതാര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. ഒരു ബ്ലോഗ് എഴുത്തിനെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. യുവാക്കൾക്ക് ഏറെ പ്രിയങ്കരനായ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുരളി ഫിലിംസിന്റെ ബാനറിൽ പി.കെ മുരളീധരനും ശാന്ത മുരളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പേജ് വഴി പുറത്തുവിടുകയുണ്ടായി. സാധാരണക്കാരനായ ഒരു നാട്ടിൻപുറത്തുക്കാരനായാണ് മമ്മൂട്ടി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു പോസ്റ്ററിലൂടെ തന്നെ ചിത്രത്തിന്റെ പ്രതീക്ഷകൾ ഉയർത്താൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു. മമ്മൂട്ടി ചിത്രങ്ങളുടെ മറ്റ് പോസ്റ്ററുകൾ പരിശോധിച്ചാൽ മെഗാസ്റ്റാർ എന്ന പ്രയോഗം പോസ്റ്ററിലോ പോസ്റ്ററിന്റെ ഒപ്പമോ കാണാൻ സാധിക്കും, എന്നാൽ പതിവിൽ നിന്ന് ഏറെ വ്യതസ്തമായി അത്തരം ഒരു പ്രയോഗം പോസ്റ്ററിൽ കാണാൻ സാധിക്കില്ല. നാട്ടിൻപുറത്തെ സാധാരണ ഒരു കുടുംബ ചിത്രം എന്ന അന്തരീക്ഷം സൃഷ്‌ട്ടിക്കാനായാണ് മെഗാസ്റ്റാർ എന്ന പ്രയോഗം പോസ്റ്ററിൽ നിന്ന് കളഞ്ഞതെന്നും സൂചനയുണ്ട്. സാധാരണ മമ്മൂട്ടി ചിത്രങ്ങളെപ്പോലെ നടന്റെ ഹീറോയിസവും ചിത്രത്തിൽ കാണാൻ സാധിക്കില്ല, പകരം പച്ചയായ മനുഷ്യനായാണ് മമ്മൂട്ടി ഹരി എന്ന കഥാപാത്രമായി അവതരിപ്പിക്കുന്നത്.
ജേക്കബ് ഗ്രിഗറി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ്, സഞ്ജു ശിവാറാം, ജൂഡ് ആന്റണി തുടങ്ങിയവർ ഉടനീളം മമ്മൂട്ടിയൊപ്പം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ നെടുമുടി വേണു, സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, തെസ്നി ഖാൻ, നന്ദൻ ഉണ്ണി, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധയനായ ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഈ വർഷം ഓണത്തിന് വമ്പൻ റിലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും. മമ്മൂട്ടിയുടെ അവസാനമായി പുറത്തിറങ്ങിയ അബ്രഹാമിന്റെ സന്തതികൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്കും ഏറെ ഗുണകരമാണ്. നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുമായി ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് ‘കുട്ടനാടൻ ബ്ലോഗ്’ എന്നും റിപ്പോർട്ടുകളുണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.