യുവ താരം ഉണ്ണി മുകുന്ദൻ ഒരിക്കൽ കൂടി ഗായകനായിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിനു വേണ്ടിയാണു ഉണ്ണി മുകുന്ദൻ ഇപ്പോൾ ഗാനം ആലപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിന് വേണ്ടി ആലപിച്ച ഒരു കലക്കൻ വീഡിയോ സോങ് ഇന്ന് വൈകുന്നേരം ഏഴു മണിക് യൂട്യൂബിൽ റിലീസ് ചെയ്യും. കുട്ടനാടൻ ബ്ലോഗിലെ ആദ്യ ഗാനം ഏതാനും ദിവസങ്ങൾക്കു മുൻപേ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. ശ്രീനാഥ് ശിവശങ്കരൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഓഡിയോ ജൂക് ബോക്സ് യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ നന്നായിട്ടുണ്ട് എന്നാണ് ആസ്വാദക പ്രതികരണം വരുന്നത്. നാളെ ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനം കൂടി എത്തുന്നതോടെ സോഷ്യൽ മീഡിയ ഒരു കുട്ടനാടൻ ബ്ലോഗ് ഭരിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
സേതു തിരക്കഥ രചിച്ച അച്ചായൻസ് എന്ന കണ്ണൻ താമരക്കുളം ചിത്രത്തിന് വേണ്ടിയാണു ഉണ്ണി മുകുന്ദൻ ആദ്യമായി പാടിയത്. ആ ഗാനം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോൾ സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗിലും ഗാനവുമായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ ആ ഗാനവും വിജയം ആവർത്തിക്കും എന്ന വിശ്വാസത്തിൽ ആണ് ഉണ്ണി മുകുന്ദനും ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. സേതു രചന നിർവഹിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും. അനന്ത വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്‌ലറും മികച്ച ജനശ്രദ്ധ നേടിയെടുത്തിരുന്നു. മമ്മൂട്ടിയുടെ ഈ വർഷത്തെ അഞ്ചാമത്തെ റിലീസ് ആണ് ഈ ചിത്രം.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.