ഈ വർഷത്തെ തന്റെ രണ്ടാമത്തെ ബോക്സ് ഓഫീസ് വിജയം തേടി തന്റെ അഞ്ചാമത്തെ റിലീസുമായി മെഗാസ്റ്റാർ മമ്മൂട്ടി ഈ വെള്ളിയാഴ്ച എത്തുകയാണ്. പ്രശസ്ത തിരക്കഥാ രചയിതാവായ സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രമാണ് ഈ ആഴ്ച റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം. ഇതിന്റെ കളർഫുൾ പോസ്റ്ററുകളും ഗാനങ്ങളും ട്രൈലെറുമെല്ലാം ഇതിനോടകം പ്രേക്ഷകരുടെ ശ്രദ്ധ നേടി കഴിഞ്ഞു. ശ്രീനാഥ് ശിവശങ്കരൻ എന്ന നവാഗതൻ ഈണം നൽകിയ ഗാനങ്ങൾ എല്ലാം തന്നെ ഇപ്പോഴേ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരിയേട്ടൻ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ സേതു പറയുന്നത്.
സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് തന്നിട്ടുള്ള അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം താര സമൃദ്ധവുമാണ്. മൂന്നു നായികമാർ ആണ് ഈ ചിത്രത്തിൽ ഉള്ളത്. ലക്ഷ്മി റായ് വീണ്ടും മമ്മൂട്ടിയുടെ നായികാ വേഷത്തിൽ എത്തുമ്പോൾ, ഒപ്പം അനു സിത്താരയും ഷംന കാസിമും ഉണ്ട്. ഇവരോടൊപ്പം സണ്ണി വെയ്ൻ, അനന്യ, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം , ജേക്കബ് ഗ്രിഗറി, ഷഹീൻ സിദ്ദിഖ്, നെടുമുടി വേണു, സോഹൻ സീനുലാല് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പ്രദീപ് നായർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. കോമെടിയും പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ആവേശവും നിറഞ്ഞ ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് സേതു ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഈ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഇപ്പോഴേ ആരംഭിച്ചിട്ടുണ്ട്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.