അബ്രഹാമിന്റെ സന്തതികൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുട്ടനാടൻ ബ്ലോഗ്. സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദൻ സംവിധാന സഹായിയായി പ്രവർത്തിച്ച ചിത്രം കൂടിയാണിത്. പൂർണമായും ഒരു നാട്ടിൻപുറത്താണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അനു സിതാര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് ചിത്രത്തിൽ നായികമാരായി വേഷമിടുന്നത്. ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്, യുവാക്കളുടെ പ്രിയങ്കരനായ വ്യക്തിയായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. സേതു തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും ഒരുക്കുന്നത്.
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന പോസ്റ്റർ എന്ന് തന്നെ വിശേഷിപ്പിക്കാം. സാധാരണക്കാരിൽ സാധാരണക്കാരനായാണ് മമ്മൂട്ടി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കുട്ടനാടിന്റെ പഞ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പതിവ് മമ്മൂട്ടി കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യതസ്തമായിരിക്കും ഈ ചിത്രത്തിലെ കഥാപാത്രമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിക്കുകയുണ്ടായി. ജേക്കബ് ഗ്രിഗറി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ്, സഞ്ജു ശിവറാം, ജൂഡ് ആന്റണി തുടങ്ങിയവർ ഉടനീളം മമ്മൂട്ടിയൊപ്പം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ നെടുമുടി വേണു, സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, തെസ്നി ഖാൻ, നന്ദൻ ഉണ്ണി, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. വിനീത് ശ്രീനിവാസൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്ന് സൂചനകളുണ്ട്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധയനായ ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. അനന്ത വിഷന്റെ ബാനറിൽ മുരളീധരനും ശാന്ത മുരളീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ഓണത്തിന് ചിത്രം പ്രദർശനത്തിനെത്തും.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു നിവിൻ പോളിയുടെ ‘കായംകുളം കൊച്ചുണ്ണി’ യുമായി ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് മമ്മൂട്ടി ചിത്രം ‘കുട്ടനാടൻ ബ്ലോഗ്’. ആഗസ്റ്റ് 18നാണ് തമിഴ്, തെലുഗ്, മലയാളം എന്നീ ഭാഷകളിലായി കൊച്ചുണ്ണി പ്രദർശനത്തിനെത്തുന്നത്. മമ്മൂട്ടി ചിത്രം റിലീസ് തിയതി ആശങ്കയിലാണെങ്കിലും ഓണത്തിന് ഇരുവരും നേർക്ക് നേർ വരാനാണ് സാധ്യത. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കുന്നത് ബോബി- സഞ്ജയ് എന്നിവരാണ്. ഇത്തിക്കര പക്കിയായി മോഹൻലാൽ രണ്ടാം പകുതിയിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ബോക്‌സ് ഓഫീസ് ഇളക്കി മറിക്കാൻ 300 ഓളം തീയറ്ററുകളിലാണ് കേരളത്തിൽ മാത്രമായി ചിത്രം റിലീസിന് ഒരുങ്ങുന്നത്. നിവിൻ പോളി – മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന ചിത്രം വലിയ ബഡ്ജറ്റിൽ ഒരുങ്ങുമ്പോൾ മമ്മൂട്ടി ചിത്രം വളരെ ലോ ബഡ്ജറ്റിലാണ് പ്രദർശനത്തിനെത്തുന്നത്. ഓണം മലയാളികൾക്ക് ഒരു ദൃശ്യ വിരുന്ന് തന്നെയായിരിക്കും എന്ന കാര്യത്തിൽ തീർച്ച.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.