ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത മലയാള ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഒരു കുട്ടനാടൻ ബ്ലോഗ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം ഇപ്പോൾ കേരളത്തിലെ പ്രദർശന ശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കുടുംബ പ്രേക്ഷകരാണ് കൂടുതലും ഈ ചിത്രം കാണാൻ എത്തുന്നത് എന്നത് തന്നെയാണ് ഇതിന്റെ വിജയ കാരണം. സ്ത്രീകളും കുട്ടികളും ഏറെയിഷ്ടപെടുന്ന ഈ ചിത്രം മമ്മൂട്ടി ആരാധകർക്കും യുവ പ്രേക്ഷകർക്കും ആവേശമാകുന്നുണ്ട് എന്നതും വലിയ വിജയത്തിലേക്ക് തന്നെ ഈ ചിത്രം ചെന്നെത്തും എന്ന വ്യക്തമായ സൂചനയാണ് നമ്മുക്ക് നൽകുന്നത്. പ്രശസ്ത തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. അദ്ദേഹം തന്നെ രചനയും നിർവഹിച്ച ഈ ചിത്രം തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ആണ്.
ചിരിക്കാനുള്ള ഏറെ മുഹൂർത്തങ്ങളാൽ സമ്പന്നമായ ഈ ചിത്രം, വൈകാരിക മുഹൂർത്തങ്ങൾ കൊണ്ടും മികച്ച ഗാനങ്ങൾ കൊണ്ടും ആവേശം നൽകുന്ന രംഗങ്ങൾ കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുന്നുണ്ട്. ശ്രീനാഥ് ശിവശങ്കരൻ ഈണം നൽകിയ ഗാനങ്ങളും അതുപോലെ പ്രദീപ് നായർ ഒരുക്കിയ ദൃശ്യങ്ങളും ഈ ചിത്രത്തിന് മുതൽക്കൂട്ടായി വന്നിട്ടുണ്ട് എന്ന കാര്യവും എടുത്തു പറഞ്ഞേ പറ്റു. അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ , ശാന്ത മുരളി എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിൽ ലക്ഷ്മി റായ്, ഷംന കാസിം, അനു സിതാര എന്നീ മൂന്നു നായികമാർ ആണുള്ളത്. അത് കൂടാതെ നെടുമുടി വേണു, ലാലു അലക്സ്, ജേക്കബ് ഗ്രിഗറി, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം, സണ്ണി വെയ്ൻ, അനന്യ , ഷഹീൻ സിദ്ദിഖ്, സോഹൻ സീനുലാൽ തുടങ്ങി ഒരു വലിയ താര നിര തന്നെയുണ്ട് ഈ ചിത്രത്തിന്റെ ഭാഗമായിട്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.