Oru Kuttanadan Blog Movie
ഈ വർഷത്തെ ഓണ ചിത്രങ്ങൾക്കിടയിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഒരു കുട്ടനാടൻ ബ്ലോഗ്. പ്രശസ്ത തിരക്കഥാ രചയിതാവായ സേതുവിൻറെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സേതു തന്നെയാണ്. അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കുടുംബ ബന്ധങ്ങളും ചിരിയും സംഗീതവും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു പക്കാ ഫീൽ ഗുഡ് എന്റെർറ്റൈനെർ ആണെന്നാണ് സൂചന ലഭിക്കുന്നത്. കുട്ടനാടിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ നാട്ടിൻപുറത്തെ നന്മകളും കാഴ്ചകളും കോർത്തിണക്കിയാണ് സംവിധായകൻ കഥ പറഞ്ഞിരിക്കുന്നതെന്നു റിപ്പോർട്ടുകൾ പറയുന്നു.
ഇതിലെ ഒരു ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. ശ്രീനാഥ് ശിവ ശങ്കരൻ ഈണം നൽകിയ ആ ഗാനം വളരെ രസകരമായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മിന്നുന്ന പ്രകടനമാണ് ആ ഗാനത്തിന്റെ പ്രത്യേകത. മനോഹരമായ ദൃശ്യങ്ങളും എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന സംഗീതവും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്ന് സോങ് വീഡിയോ സൂചിപ്പിക്കുന്നു. ലക്ഷ്മി റായ്, അനു സിതാര, ഷംന കാസിം എന്നിവരാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സണ്ണി വെയ്ൻ , ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം , ജേക്കബ് ഗ്രിഗറി, ഷഹീൻ സിദ്ദിഖ്, നെടുമുടി വേണു, സോഹൻ സീനുലാല് തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.