തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് ഔസേപ്പച്ചനും അതുപോലെ വരികൾ എഴുതിയത് പ്രശസ്ത ഗാന രചയിതാവും സംവിധായകനുമൊക്കെയായ ശ്രീകുമാരൻ തമ്പിയാണ്. ഓഡിയോ ലോഞ്ചിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പറഞ്ഞ കാര്യമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ നേടുന്നത്. മധുപാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് ഒരു കുപ്രസിദ്ധ പയ്യൻ എന്നാണ് ഔസേപ്പച്ചൻ പറയുന്നത്.
താൻ ഈ ചിത്രം പലവട്ടം കണ്ടു എന്നും, വളരെ മനോഹരമായ ഒരു കൊമേർഷ്യൽ സിനിമയായി ഇത് വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മികച്ച സംഗീതവും അഭിനേതാക്കളുടെ ഗംഭീര പ്രകടനവും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. വി സിനിമാസ് നിർമ്മിച്ച ഈ ചിത്രത്തിൽ അനു സിതാര, നിമിഷ സജയൻ എന്നിവരാണ് നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജീവൻ ജോബ് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ശരണ്യ പൊൻവണ്ണൻ, അലെൻസിയർ, നെടുമുടി വേണു, സുജിത് ശങ്കർ, സിദ്ദിഖ്, സുധീർ കരമന, ബാലു വർഗീസ് , ദിലീഷ് പോത്തൻ എന്നിവരും അഭിനയിക്കുന്നുണ്ട്. നൗഷാദ് ഷെരീഫ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് പ്രശസ്ത എഡിറ്റർ വി സാജൻ ആണ്. വരുന്ന നവംബർ ഒൻപതാം തീയതിയാണ് ഒരു കുപ്രസിദ്ധ പയ്യൻ റിലീസ് ചെയ്യാൻ പോകുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.