നവാഗതനായ പീറ്റർ സാജൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഒരു കടത്തു നാടൻ കഥ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സെപ്റ്റംബർ 15 ഞായറാഴ്ച വൈകിട്ട് ആറു മണിക്ക് റിലീസ് ചെയ്യാൻ പോവുകയാണ്. ജനപ്രിയ നായകൻ ദിലീപ് ആണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിടുന്നത്. ഷഹീൻ സിദ്ദിഖ്, പ്രദീപ് റാവത്, സലിം കുമാർ, സുധീർ കരമന , ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
എൻജിനിയറിങ്ങ് കഴിഞ്ഞിട്ടും തൊഴിലൊന്നും ഇല്ലാതെ അലയുന്ന ഷാനുവെന്ന കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ഉമ്മയ്ക്ക് ഉണ്ടായ അപകടത്തേ തുടർന്ന് ഓപ്പറേഷന് പണമാവശ്യമായി വരുമ്പോൾ കുഴൽ പണം കടത്താൻ തയ്യാറാവുന്ന ഈ യുവാവിന്റെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം പറയുന്നത്. നിസ്സഹായനായ ഷാനുവിന്റെ ജീവിതത്തിൽ ഒരു ദിവസം രാവിലെ 8 മുതൽ വൈകിട്ട് 6 വരെ നേരിടേണ്ടി വരുന്ന ക്രൂരതകളുടെയും, ബുദ്ധിപൂർവമായ അതിജീവനത്തിന്റെയും കഥയാണ് ഒരു കടത്ത് നാടൻ കഥ എന്ന ചിത്രം നമ്മളോട് പറയുക. നീരാഞ്ജനം സിനിമാസിന്റെ ബാനറിൽ റിഥേഷ് കണ്ണൻ നിർമ്മിച്ച ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് അൽഫോൻസ് ജോസഫ് ആണ്. സംവിധായകനും അനൂപ് മാധവും ചേർന്ന് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.