നവാഗത സംവിധായകൻ ആയ പീറ്റർ സാജൻ രചനയും സംവിധാനവും നിർവഹിച്ച ഒരു കടത്ത് നാടൻ കഥ എന്ന ചിത്രം നാളെ മുതൽ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രദർശനം ആരംഭിക്കുകയാണ്. സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് നായക വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിന് മികച്ച റിലീസ് ആണ് കേരളത്തിൽ ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. നീരാഞ്ജനം സിനിമാസിന്റെ ബാനറിൽ റിഥേഷ് കണ്ണൻ നിർമ്മിച്ച ഈ ചിത്രത്തിൽ ഗജനി എന്ന സൂപ്പർ ഹിറ്റ് തമിഴ്, ഹിന്ദി ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ പ്രദീപ് റാവത്തും അഭിനയിക്കുന്നുണ്ട്. സംവിധായകനൊപ്പം അനൂപ് മാധവും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.
സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി ഇതിന്റെ ടീസർ റിലീസ് ചെയ്തപ്പോൾ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത് ജനപ്രിയ നായകൻ ദിലീപ് ആണ്. ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ആണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.