നവാഗത സംവിധായകൻ ആയ പീറ്റർ സാജൻ രചനയും സംവിധാനവും നിർവഹിച്ച ഒരു കടത്തു നാടൻ കഥ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് റിലീസ് ചെയ്തു. ജനപ്രിയ നായകൻ ദിലീപ് ആണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. ഷഹീൻ സിദ്ദിഖ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒരു വമ്പൻ താര നിര തന്നെ അണിനിരന്നിട്ടുണ്ട്. പ്രദീപ് റാവത്, സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. എൻജിനിയറിങ്ങ് പഠനം കഴിഞ്ഞിട്ടും തൊഴിലൊന്നും ഇല്ലാത്ത ഷാനുവെന്ന കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്.
ഷാനുവിന്റെ ഉമ്മയ്ക്ക് ഒരു അപകടം ഉണ്ടാവുകയും അതിനെ തുടർന്ന് ഉമ്മയുടെ ഓപ്പറേഷന് പണമാവശ്യമായി വരികയും ചെയ്യുമ്പോൾ കുഴൽ പണം കടത്താൻ തയ്യാറാവുന്ന ഷാനുവിന്റെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം പറയുന്നത്. ഒരു ത്രില്ലർ പോലെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നു ഇതിന്റെ പോസ്റ്റർ സൂചന നൽകുന്നു. നീരാഞ്ജനം സിനിമാസിന്റെ ബാനറിൽ റിഥേഷ് കണ്ണൻ നിർമ്മിച്ച ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ആണ്. സംവിധായകനൊപ്പം അനൂപ് മാധവും ചേർന്ന് ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.