ഇന്നത്തെ സോഷ്യൽ മീഡിയയുടെ പുതിയ ചർച്ച വിഷയം ഒമർ ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന മനോഹരമായ പ്രണയ ഗാനവും ആ ഗാനത്തിൽ അഭിനയിച്ച പ്രിയ വാര്യർ എന്ന പുതുമുഖ നടിയുമാണ്. ഈ ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം പ്രിയ സോഷ്യൽ മീഡിയ കീഴടക്കി എന്ന് തന്നെ പറയാം. ഈ ഗാനത്തിലെ പ്രിയയുടെ മനോഹരമായ ചില ഭാവ പ്രകടനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പ്രചരിക്കുന്നത്.
ഫേസ്ബുക്കിലും വാട്സാപ്പിലുമെല്ലാം ഈ ഗാനത്തിലെ പ്രിയയുടെ പ്രണയ ഭാവങ്ങളുടെ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. പ്രിയയുടെ സൗന്ദര്യത്തെ വാഴ്ത്തുന്ന യുവ പ്രേക്ഷകർ ഇപ്പോഴേ ഈ നടിയുടെ ആരാധകർ ആയി കഴിഞ്ഞെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഒഡീഷന്‍ വഴി ആണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ പ്രിയ തിരഞ്ഞെടുക്കപ്പെട്ടത്.
ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് പ്രിയ ഈ ചിത്രത്തിന്റെ ഓഡിഷന് എത്തിയത്. എന്നാൽ പ്രിയയുടെ പ്രതിഭ മനസ്സിലാക്കിയ ഒമർ ലുലു ഈ നടിയെ നായികാ സ്ഥാനത്തേക്ക് കൈ പിടിച്ചുയർത്തുകയായിരുന്നു എന്ന് തന്നെ പറയാം. ഈ ചിത്രത്തിൽ പ്രിയ ആദ്യമായി അഭിനയിച്ച രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന ആ ഗാനത്തിലെ രംഗം. ജൂനിയർ ആർട്ടിസ്റ്റുകൾ ആയി വന്ന മറ്റു ചില അഭിനേതാക്കളെ കൂടി ഒമർ ലുലു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. അതിനു വേണ്ടി തിരക്കഥയിൽ മാറ്റം വരുത്താനായി അദ്ദേഹം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വെച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഒമർ ഇക്കയുടെ കൂടെ ജോലി ചെയ്യുന്നത് ഒരു സെലിബ്രെഷൻ പോലെയാണെന്നും, ഈ ചിത്രത്തിൽ ഇങ്ങനെ വലിയൊരു അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്നും പ്രിയ പറയുന്നു. മുൻപ് ചില ഷോർട് ഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്കു വലിയ രീതിയിൽ അഭിനയ പരിചയം ഇല്ല എന്നാണ് പ്രിയ പറയുന്നത്.
തൃശൂർക്കാരിയായ പ്രിയാ വാര്യർ ഇപ്പോൾ വിമല കോളേജില്‍ ബി.കോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണ്. തൃശൂര്‍ പൂങ്കുന്നത്താണ് പ്രിയയുടെ വീട്. അഭിനയ രംഗത്തേക്ക് വരാൻ പ്രിയക്ക് മുഴുവൻ പിന്തുണയും നൽകുന്നത് അച്ഛനമ്മമാർ തന്നെയാണ്. അച്ഛന്‍, അമ്മ, അനിയന്‍ എന്നിവർ ഉൾപ്പെട്ടത് ആണ് പ്രിയയുടെ കുടുംബം. ഏതായാലും ഈ ചിത്രത്തിലെ ഒറ്റ ഗാന രംഗം കൊണ്ട് തന്നെ പ്രിയ മലയാളി യുവ പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു സ്ഥാനം നേടി കഴിഞ്ഞു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.