കോമഡി വേഷങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ നടനാണ് സൌബിന് ഷഹീര്. സൌബിന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില് പറവ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ വര്ഷം എത്തുന്ന ഏറ്റവും മികച്ച സിനിമ ആയിരിയ്ക്കും എന്നാണ് ദുല്ഖര് പറവയെ കുറിച്ച് അവകാശപ്പെടുന്നത്.
കുട്ടികളെ നായകന്മാരാക്കിയാണ് ചിത്രം ഒരുക്കുന്നതെങ്കിലും യുവ സൂപ്പര് താരം ദുല്ഖറും ചിത്രത്തില് പ്രധാന വേഷത്തില് എത്തുന്നുണ്ട്.
ഇന്ന് പറവയിലെ ഒരു ഗാനം ദുല്ക്കര് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. “ഓര്മ്മകള്” എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ദുല്ഖര് തന്നെയാണ്.
റെക്സ് വിജയന്റെ സംഗീതത്തില് ഒരുങ്ങിയ മനോഹര ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് വിനായക് ശശികുമാരാണ്.
ദുല്ഖര് മുന്നേ പാടിയ ഗാനങ്ങള് പോലെ ഈ ഗാനവും സോഷ്യല് മീഡിയയില് വൈറല് ആയി കൊണ്ടിരിക്കുകയാണ്.
ദുല്ഖറിനൊപ്പം അബിയുടെ മകന് ഷെയിന് നിഗം, ഹരിശ്രീ അശോകന്റെ മകന് അര്ജുന് അശോകന്, സിദ്ധിക്ക്, ഗ്രിഗറി, ഹരിശ്രീ അശോകന് എന്നിവരും പ്രധാന വേഷത്തില് എത്തുന്നുണ്ട്.
അന്വര് റഷീദ് എന്റര്ടൈന്മെന്റിന്റെ ബാനറില് ഒരുങ്ങുന്ന ചിത്രം നിര്മ്മിക്കുന്നത് അന്വര് റഷീദും ഷൈജു ഉണ്ണിയും ചേര്ന്നാണ്.
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.