ഡ്രീംവെസ്റ്റ് ഗ്ലോബലിന്റെ ബാനറിൽ പുതുമുഖതാരങ്ങളായ ബിബിൻ മത്തായി, ദിപുൽ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ഓറഞ്ച് വാലി എന്ന റൊമാന്റിക് ത്രില്ലർ മെയ് പതിനെട്ടിന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുന്നു. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു. എന്റെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് എന്ന തരംഗമായി മാറിയ ഹൃസ്വ ചിത്രത്തിലൂടെ ഏറെ പ്രശസ്തി നേടിയ ബിബിൻ മത്തായി ആണ് ഈ ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നത്. ഒരു ഐ പി എസ് ഓഫീസർ ആയാണ് ബിബിൻ ഓറഞ്ച് വാലിയിൽ പ്രത്യക്ഷപ്പെടുന്നത്. ആർ കെ ഡ്രീം വെസ്റ്റ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മുകളിൽ പറഞ്ഞവർ കൂടാതെ വന്ദിത മനോഹരൻ, ബൈജു ബാല, പി എൻ അല ലക്ഷ്മൺ , മോഹൻ ഒല്ലൂർ എന്നിവരും വേഷമിട്ടിരിക്കുന്നു.
റിത്വിക് എസ് ചന്ദ് സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയതും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും ആർ കെ ഡ്രീം വെസ്റ്റ് ആണ്. നിതിൻ രാജ് ആണ് ഓറഞ്ച് വാലിക്ക് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ജോൺസൻ തങ്കച്ചൻ, ജോർജ് വർക്കി, ആർ കെ ഡ്രീം വെസ്റ്റ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ബിഹൈൻഡ് എവെരി ഗ്രേറ്റ് മൂവി ഈസ് എ ഗ്രേറ്റ് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഏതായാലും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്ന ഒരു റൊമാന്റിക് ത്രില്ലർ ആയിരിക്കും ഓറഞ്ച് വാലി എന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസവും പ്രതീക്ഷയും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.