ദക്ഷിണേന്ത്യൻ സോഫ്റ്റ് പോൺ ബി ഗ്രേഡ് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് ഷക്കീല. ഒരുകാലത്തു മലയാളത്തിൽ പോലും ഷക്കീല ചിത്രങ്ങൾ തരംഗമായിരുന്നു എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തി ആവില്ല. എന്നാൽ പിന്നീട് ആ ട്രെൻഡ് ഇല്ലാതെയായപ്പോൾ നീല ചിത്രങ്ങളുടെ ഭാഗമായത് കൊണ്ട് മാത്രം ഷക്കീലയെ മുഖ്യധാരാ ചിത്രങ്ങളിൽ നിന്ന് പലരും തഴഞ്ഞു. അവർക്കൊപ്പം അഭിനയിക്കാൻ പലരും തയ്യാറായില്ല. ആ സമയത്തു പോലും ബോളിവുഡിൽ നിന്ന് വരെ ലഭിച്ച വമ്പൻ ഓഫറുകൾ നിരസിച്ച നടിയാണ് അവർ. അങ്ങനെ ഒരനുഭവം ഷക്കീല മാധ്യമങ്ങളോട് പങ്കു വെച്ചത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ ചിത്രത്തിൽ അഭിനയിക്കാൻ ഉള്ള അവസരമാണ് ഷക്കീല വേണ്ടെന്നു വെച്ചത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ഷാരൂഖ് ഖാൻ ചിത്രമായ ചെന്നൈ എക്‌സ്‌പ്രെസ്സിൽ അഭിനയിക്കാനാണ് ഷക്കീലയ്ക്ക് ക്ഷണം ലഭിച്ചത്. ദിവസം 20000 രൂപ വരെ നൽകാം എന്ന് അവർ പറയുകയും ചെയ്തു. സത്യരാജിനൊപ്പം ഉള്ള വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടതെന്നാണ് അവർ ഷക്കീലയെ അറിയിച്ചത്. പക്ഷെ ഒരുപാട് ദിവസം വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യം ഉണ്ട് എന്ന് കണ്ടപ്പോൾ താൻ ആ ഓഫർ നിരസിക്കുകയായിരുന്നു എന്ന് ഷക്കീല പറയുന്നു. ഷക്കീലയുടെ ജീവിതം ഇപ്പോൾ വെള്ളിത്തിരയിൽ എത്താൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. റിച്ചയാണ് ഷക്കീല ആയി ആ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത്. ഈ സാഹചര്യത്തിൽ ആണ് തന്നെ മുഖ്യധാരാ സിനിമകളിൽ നിന്ന് ചിലർ മനപ്പൂർവം ഒഴിവാക്കിയതിനെ കുറിച്ചും അതിനു അവർ പറഞ്ഞ കാരണങ്ങളെ കുറിച്ചും ഷക്കീല ഒരു ദേശീയ മാധ്യമത്തിനോട് മനസ്സ് തുറന്നതു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.