വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ഓപ്പറേഷൻ ജാവ’. നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും തരുണ്‍ മൂര്‍ത്തി സംവിധായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. തരുണ്‍ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും. വിനായകൻ, ഷൈൻ ടോം ചാക്കോ, മാത്യു തോമസ്, ബാലു വർഗീസ്, ലുക്മാൻ, ഇർഷാദ് അലി, ബിനു പപ്പു, അലക്സാണ്ടർ പ്രശാന്ത്, ജോണി ആന്റണി, ധന്യ അനന്യ, വിനീത കോശി, മമിത ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ. ഫെബ്രുവരി 12 ന് ചിത്രം തീയറ്ററുകളിലെത്തും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റിലീസ് മെയ് 8 നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു. ഒടിടി റിലീസ് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുമ്പോഴും തന്റെ ആദ്യ ചിത്രം തിയ്യറ്ററിൽ റിലീസ് ചെയ്യണമെന്നായിരുന്നു തരുണിന്റെ ആഗ്രഹം. ത്രില്ലറിനേക്കാള്‍ ഒരു അന്വേഷണാത്മക മൂവിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത് . ഓൺലൂക്കേഴ്സ് മീഡിയയോട് നൽകിയ അഭിമുഖത്തിലാണ് ഈ അദ്ദേഹത്തിന്റെ പ്രതികരണം.
ബിഗ് ബജറ്റ് ചിത്രങ്ങള്‍ അടക്കം ഒടിടി പ്ലാറ്റ്ഫോമിലേയ്ക്ക് മാറിയപ്പോഴും ഓപ്പറേഷന്‍ ജാവ തീയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്ന നിലപാടിലായിരുന്നു ഞാൻ. ഈ ചിത്രം ഒരുപിടി മനുഷ്യരുടെ പ്രതീക്ഷയാണ്. ചില ഒടിടി റീലീസ് പ്ലാറ്റ്ഫോമുകള്‍ സമീപിച്ചുവെങ്കിലും ഞങ്ങള്‍ ആ ഓഫര്‍ നിരസിച്ചു. എന്റെ ആദ്യ സിനിമയാണിത്, എല്ലാവര്‍ക്കും സ്വന്തം സിനിമ തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന ആഗ്രഹമുണ്ടാകും. ഇതിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത് വിഷ്ണുഗോവിന്ദ്,ശ്രീശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. അറ്റ്മോസ് 7.1 മിക്സിലാണിത് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ അധികം ചിത്രങ്ങള്‍ അറ്റ്മോസ് 7.1 ചെയ്യാറില്ല. അത് തിയറ്ററില്‍ തന്നെ ഫീല്‍ ചെയ്യണമെന്നും തരുൺ മൂർത്തി പറയുന്നു. ഈ സിനിമയ്ക്ക് വേണ്ടി മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ചവരുടെ മുഴുവന്‍ കഷ്ടപ്പാടുകളുടെ കൂടി കഥയാണ് ഓപ്പറേഷന്‍ ജാവ. അതുകൊണ്ടാണ് തീയറ്ററില്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. കാത്തിരുന്നത് തിയറ്ററുകളുടെ ആരവമാണെന്നും സംവിധായകൻ വ്യക്തമാക്കുന്നു.
കൊറോണയ്ക്കും ലോക്ഡൗണിനുമെല്ലാം ഒരര്‍ത്ഥത്തില്‍ നന്ദിപറയുകയാണ്. 2020 മെയില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മാത്രമായിരുന്നു പിന്നീട് ഉണ്ടായിരുന്നത്. അപ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് പോലീസിന്റെ അനുമതിയോടെ യാത്ര ചെയ്ത് സ്‌ക്രിപ്റ്റും ഹാര്‍ഡ്ഡിസ്‌കുമെല്ലാം എടുത്ത് എന്റെ വീട്ടില്‍ വന്ന് ക്വാറന്റൈനും നിന്ന് ക്യത്യമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ചിത്രത്തിന്റെ ആദ്യ എഡിറ്റ് പൂർത്തിയാക്കി. ഇങ്ങനെ നോക്കുമ്പോള്‍ മലയാളസിനിമയില്‍ ചിലപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന് ഏറ്റവും കൂടുതല്‍ സമയം കിട്ടിയ സംവിധായകന്‍ ഞാനായിരിക്കും. ഇതൊരു അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. കാരണം കൊവിഡിന് ശേഷം മലയാളികള്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ചിത്രത്തിലുണ്ടെന്നും തരുൺ മൂർത്തി പറയുന്നു.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.